ദിൽ‌റുബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Esraj
A Sikh boy playing the Esraj
String instrument
മറ്റു പേരു(കൾ)Israj
വർഗ്ഗീകരണം Bowed string instrument
പരിഷ്കർത്താക്കൾ17th century
Playing range
5-6 Octaves
അനുബന്ധ ഉപകരണങ്ങൾ

ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന വയലിൻ പോലെയുള്ള ഒരു ഉപകരണമാണ് ദിൽ‌റുബ. ദിൽ‌റുബ “എസ്രാജ്“ എന്ന പേരിലും അറിയപ്പെടുന്നു.കൂടുതലും രാജസ്ഥാൻകാരായ ഗ്രാമീണവാസികളിൾ കണ്ടുവരുന്നു. കമ്പികളിൽ ഒരു “ബോ“ ഉപയോഗിച്ചു വായിക്കുന്നതാണ് ഈ ഉപകരണം. “ബാലുജി ശ്രീവാസ്തവ്” ദിൽ‌റുബ വായനക്കാരിൽ പ്രശസ്തനാണ്.

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധാ‍യകനായ എ.ആർ. റഹ്മാൻ ദിൽ‌റുബ തന്റെ “ദിൽ സേ” എന്ന ചലച്ചിത്രത്തിലും “വന്ദേമാതരം“ എന്ന ഗാനാവിഷ്കാരത്തിലും ഉപയോഗിച്ചിട്ടുണ്ട്. ദിൽ‌റുബ വായനക്കാരിൽ ഏറ്റവും പ്രശസ്തൻ പണ്ഡിറ്റ് രണധീർ റേ ആയിരിക്കും.[അവലംബം ആവശ്യമാണ്] ഇദ്ദേഹം 1988-ൽ അന്തരിച്ചു. രണധീർ റേ ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിലെ സംഗീത വിഭാഗത്തിലെ അദ്ധ്യാപകനായിരുന്ന ആശിഷ് ബന്ദോപാധ്യയയുടെ ശിഷ്യനായിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ ദിൽ‌റുബ വായനക്കാരൻ ശാന്തിനികേതനിൽ നിന്നുള്ള ബുദ്ധദേബ് ദാസ് ആയിരിക്കും. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ദിൽ‌റുബ&oldid=3433783" എന്ന താളിൽനിന്ന് ശേഖരിച്ചത്