ലക്ഷ്മണരേഖ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലക്ഷ്മണരേഖ
സംവിധാനം ഐ.വി. ശശി
നിർമ്മാണം രാമചന്ദ്രൻ
രചന പി.വി. കുര്യാക്കോസ്
തിരക്കഥ പി.വി. കുര്യാക്കോസ്
അഭിനേതാക്കൾ മമ്മൂട്ടി
മോഹൻലാൽ
സീമ
സംഗീതം എ.ടി. ഉമ്മർ
ഛായാഗ്രഹണം ജയാനൻ വിൻസന്റ്
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ മുരളി മൂവീസ്
വിതരണം മുരളി മൂവീസ്
റിലീസിങ് തീയതി
  • 1 ജൂൺ 1984 (1984-06-01)
രാജ്യം ഭാരതം
ഭാഷ മലയാളം

1984ൽ പി. വി കുര്യാക്കോസ് കഥയും തിരക്കഥയും എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് രാമചന്ദ്രൻ നിർമ്മിച്ച ചലച്ചിതമാണ് ലക്ഷ്മണരേഖ. മമ്മൂട്ടി,മോഹൻലാൽ,സീമ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ സംഗീതം എ.ടി. ഉമ്മർ ആണ്..[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

കഥാസാരം[തിരുത്തുക]

സുകുമാരനും മമ്മൂട്ടി സുധാകരനും മോഹൻലാൽ സഹോദർന്മാരാണ്. രണ്ടുപേരും മുറപ്പെണ്ണായ രാധയെ സീമ സ്നേഹിക്കുന്നു. സുകുമാരനാണ് രാധയെ വിവാഹം ചെയ്യുന്നത്. പക്ഷേ ആദ്യദിവസങ്ങളിൽതന്നെ സുകുമാരൻ ഒരു അപകടത്തിൽ അരമുതൽ തളർന്ന് കിടപ്പിലാകുന്നു. കൂടെകൂടെ വരുന്ന തലവേദന രാധയെ തളർത്തുന്നു. മനശ്ശാസ്ത്രജ്ഞൻ അവളുടെ തടഞ്ഞുവച്ച ലൈംഗികവികാരങ്ങൾ ആണ് രോഗകാരണമെന്ന് പറയുന്നു. കൂടെ പോയ സുധാകരൻ അവളുമായി ബന്ധപ്പെടുന്നു. പരീക്ഷണം വിജയിക്കുന്നു. സുധാകരൻ അവളെ വിവാഹം ചെയ്യാൻ തയ്യാറാവുന്നു. രാധ ഗർഭിണിയാകുന്നു. അവൾ തന്നെ സുകുമാരനോടിത് പറയുന്നു. പക്ഷേ സുകുമാരനിത് സഹിക്കുന്നില്ല. പിറ്റേന്ന് ഉറക്കഗുളിക കഴിച്ച അയാൾ മരിച്ചതായി കാണൂന്നു. ഓരൊരുത്തരും പരസ്പരം സംശയിക്കുന്നു. മനസ്സും തളർന്ന അയാളെ മരിക്കാൻ സഹായിച്ചത് താനാണെന്ന് അയാളൂടെ അച്ഛൻ ഉമ്മർ സമ്മതിച്ച് അറസ്റ്റ് വരിക്കുന്നു.

പാട്ടരങ്ങ്[തിരുത്തുക]

ഗാനങ്ങൾ ബിച്ചുതിരുമലയുടെ വരികൾക്ക്ക്ക് എ.ടി. ഉമ്മർ സംഗീതം നൽകിയിയിരിക്കുന്നു.[4]

നമ്പർ. പാട്ട് പാട്ടുകാർ
1 ആരണ്യകാണ്ഡ യേശുദാസ്
2 എന്നോ എങ്ങേങ്ങോ , എസ്. ജാനകി
3 മനസ്സിന്റെ മഞ്ചലിൽ യേശുദാസ്
4 ഒരു സുപ്രഭാതത്തിൻ യേശുദാസ്,സുജാത മോഹൻ


അവലംബം[തിരുത്തുക]

  1. "Lakshmanarekha". www.malayalachalachithram.com. Retrieved 2014-10-20. 
  2. "Lakshmanarekha". malayalasangeetham.info. Retrieved 2014-10-20. 
  3. "Lakshmana Rekha". spicyonion.com. Retrieved 2014-10-20. 
  4. http://ml.msidb.org/m.php?3295

പുറംകണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ലക്ഷ്മണരേഖ1984

"https://ml.wikipedia.org/w/index.php?title=ലക്ഷ്മണരേഖ_(ചലച്ചിത്രം)&oldid=2730371" എന്ന താളിൽനിന്നു ശേഖരിച്ചത്