മഴയെത്തും മുൻപെ
മഴയെത്തും മുൻപേ | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | വി.പി. മാധവൻ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | മമ്മൂട്ടി ശ്രീനിവാസൻ ശോഭന ആനി |
സംഗീതം | രവീന്ദ്രൻ ആനന്ദ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ബിച്ചു തിരുമല |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | മുരളി ഫിലിംസ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 1995 മാർച്ച് 31 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ് മഴയെത്തും മുൻപെ 1995-ൽ ഈ ചിത്രം പ്രദർശനത്തിനെത്തി. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
കഥാതന്തു
[തിരുത്തുക]കോളേജ് പ്രൊഫസറായ നന്ദകുമാർ വർമ്മയോട് (മമ്മൂട്ടി) സ്വന്തം വിദ്യാർത്ഥിയായ ശ്രുതിക്ക് (ആനി) പ്രണയം തോന്നുന്നു. പ്രണയ സാക്ഷാത്കാരത്തിനഅയി പക്ഷാഘാതം പിടിപെട്ട് ഭേദപ്പെട്ട് വരുന്ന നന്ദകുമാറിന്റെ പ്രതിശ്രുത വധു ഉമയെ (ശോഭന) നന്ദകുമാറിൽ നിന്ന് അകറ്റുന്നു. ശ്രുതിയുമായുള്ള വിവാഹം കഴിഞ്ഞാണ് നന്ദകുമാർ ഈ കഥയറിയുന്നത്. ചതിക്കപ്പെട്ട് മാനസികമായി തകർന്ന നന്ദഗോപൻ ശ്രുതിയുമായി പിരിഞ്ഞ് ദൂരേക്ക് പോകുന്നു. വർഷങ്ങൾക്ക് ശേഷം സഹപ്രവർത്തകൻ റഹ്‌മാൻ (ശ്രീനിവാസൻ) നന്ദഗോപനെ അന്വേഷിച്ചിറങ്ങുകയാണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – നന്ദകുമാർ വർമ്മ
- ശ്രീനിവാസൻ – റഹ്‌മാൻ
- ശോഭന – ഉമ മഹേശ്വരി
- ആനി – ശ്രുതി
- എൻ.എഫ്. വർഗ്ഗീസ് – കൈമൾ
- ശങ്കരാടി – ഉമയുടെ അച്ഛൻ
- സുമ ജയറാം – രഹന
- പ്രസീത മേനോൻ – കുഞ്ഞുമോൾ
- മഞ്ജു പിള്ള – അഞ്ജന
- കീർത്തി ഗോപിനാഥ് – ശ്വേത
- സുകുമാരി – മറിയാമ്മ
- ടി. പി. മാധവൻ – നാരായണൻ നായർ
- വത്സല മേനോൻ
- മധു മോഹൻ – ഡോ. ഐസക്ക്
സംഗീതം
[തിരുത്തുക]മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ഈ ചിത്രത്തിന്റെ ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ, ആനന്ദ് എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- എന്നിട്ടും നീ – എസ്. ജാനകി
- എന്തിന് വേറൊരു – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- എന്തിന് വേറൊരു – കെ.ജെ. യേശുദാസ്
- ചിച്ചാ ചിച്ചാ എന്നിട്ടും നീ – എസ്. ജാനകി
- മനസ്സു പോലെ – മനോ (രചന: ബിച്ചു തിരുമല, സംഗീതം: ആനന്ദ്)
- ലേഡീസ് കോളേജിൽ ക്യാമ്പസ് ലവ് – എം.ജി. ശ്രീകുമാർ, മമ്മൂട്ടി, അനുപമ, സുധ (രചന: ബിച്ചു തിരുമല, സംഗീതം: ആനന്ദ്)
- ആത്മാവിൻ പുസ്തകത്താളിൽ – കെ.ജെ. യേശുദാസ്
- സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി – ബിജു നാരായണൻ, സുജാത മോഹൻ
- ആത്മാവിൻ പുസ്തകത്താളിൽ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: എസ്. കുമാർ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: മണി സുചിത്ര
- നൃത്തം: ബൃന്ദ
- ചമയം: പി. വി. ശങ്കർ
- വസ്ത്രാലങ്കാരം: ഊട്ടി ബാബു
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദ ലേഖനം: കെ. ഡി. സതീശൻ
- റീ റെകോർഡിങ്ങ്: രവി
- പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: ചന്ദ്രൻ പനങ്ങോട്
- എഡിറ്റിങ്ങ് അസിസ്റ്റന്റ്: രഞ്ജൻ എബ്രഹാം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മഴയെത്തും മുൻപെ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മഴയെത്തും മുൻപെ – മലയാളസംഗീതം.ഇൻഫോ
- 1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കമൽ സംവിധാനം ചെയ്‌ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- മമ്മുട്ടി-ശോഭന ജോഡി
- രവീന്ദ്രൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ