മനോ (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മനോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനോ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംനാഗൂർ ബാബു
ജനനം (1965-10-26) ഒക്ടോബർ 26, 1965  (58 വയസ്സ്)
വിജയവാഡ, ഇന്ത്യ
വിഭാഗങ്ങൾപിന്നണിഗായകൻ, കർണാടിക് സംഗീതം
തൊഴിൽ(കൾ)ഗായകൻ , അഭിനേതാവ്, നിർമ്മാതാവ്
ഉപകരണ(ങ്ങൾ)ഗായകൻ
വർഷങ്ങളായി സജീവം1984 – മുതൽ
Spouse(s)ജമീല

ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് മനോ (തെലുഗു:మనో). തെലുഗു,കന്നട,മലയാളം,തമിഴ്,ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം പാടുന്നു. കാതലൻ എന്ന തമിഴ് ചിത്രത്തിലെ "മുക്കാല മുക്കാബുല..", ഉള്ളത്തൈ അല്ലി താ എന്ന ചിത്രത്തിലെ "അഴകിയ ലൈല..", മുത്തുവിലെ "തില്ലാന.." എന്നീ ജനപ്രിയ ഗാനങ്ങളിലൂടെ മനോ പ്രശസ്തിയിലേക്കുയർന്നു.

ജീവിതം[തിരുത്തുക]

ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച മനോവിന്റെ യഥാർഥ നാമം നാഗൂർ ബാബു എന്നാണ്. ഇളയരാജയാണ് അദ്ദേഹത്തിന്റെ നാമം മനോ എന്നാക്കിയത്. പ്രശസ്ത വോക്കലിസ്റ്റ് നേദാനുരി കൃഷ്ണമൂർത്തിയിൽ നിന്ന് അദ്ദേഹം കർണാടിക് സംഗീതം അഭ്യസിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനോ_(ഗായകൻ)&oldid=2614072" എന്ന താളിൽനിന്ന് ശേഖരിച്ചത്