ഉള്ളടക്കത്തിലേക്ക് പോവുക

ആയുഷ്കാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയുഷ്കാലം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
കഥവിനു കിരിയത്ത്
രാജൻ കിരിയത്ത്
നിർമ്മാണംഎവർഷൈൻ മണി
അഭിനേതാക്കൾജയറാം
മുകേഷ്
ശ്രീനിവാസൻ
സായി കുമാർ
ഗാവിൻ പക്കാർഡ്‌
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
എവർഷൈൻ പ്രൊഡക്ഷൻസ്
റിലീസ് തീയതി
1992
രാജ്യംഇന്ത്യ
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു ആയുഷ്കാലം. മുകേഷും, ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണു. 1990-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളായ ഗോസ്റ്റ് , ഹാർട്ട് കണ്ടീഷൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മുകേഷ്ബാലകൃഷ്ണൻ
ജയറാംഎബി മാത്യു
ശ്രീനിവാസൻദാമു
മാതുശോഭ
സായി കുമാർഅലക്സ്
ഗാവിൻ പക്കാർഡ്ബെഞ്ചമിൻ ബ്രൂണോ
കെ.പി.എ.സി. ലളിതദാക്ഷായണി
സിദ്ദിഖ്ഹരിപ്രസാദ്
ഒടുവിൽ ഉണ്ണികൃഷ്ണൻമേനോൻ
ഇന്നസെന്റ്ഗോപാലമേനോൻ
സീനത്ത്ഗീത
ആലുമ്മൂടൻവേലു മൂപ്പൻ
മാമുക്കോയവർഗ്ഗീസ്

ഗാനങ്ങൾ

[തിരുത്തുക]

All lyrics are written by കൈതപ്രം ദാമോദരൻ നമ്പൂതിരി; all music is composed by ഔസേപ്പച്ചൻ.

No.TitleപാടിയവർLength
1."മൗനം സ്വരമായ്"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 
2."മൗനം സ്വരമായ്"കെ.ജെ. യേശുദാസ് 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ആയുഷ്കാലം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആയുഷ്കാലം&oldid=4576916" എന്ന താളിൽനിന്ന് ശേഖരിച്ചത്