Jump to content

മഴയെത്തും മുൻപെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഴയെത്തും മുൻപേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഴയെത്തും മുൻപേ
വി.സി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംവി.പി. മാധവൻ
രചനശ്രീനിവാസൻ
അഭിനേതാക്കൾമമ്മൂട്ടി
ശ്രീനിവാസൻ
ശോഭന
ആനി
സംഗീതംരവീന്ദ്രൻ
ആനന്ദ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ബിച്ചു തിരുമല
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോമുരളി ഫിലിംസ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി1995 മാർച്ച് 31
രാജ്യംഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ്‌ മഴയെത്തും മുൻപെ 1995-ൽ ഈ ചിത്രം പ്രദർശനത്തിനെത്തി. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കഥാതന്തു

[തിരുത്തുക]

കോളേജ് പ്രൊഫസറായ നന്ദകുമാർ വർമ്മയോട് (മമ്മൂട്ടി) സ്വന്തം വിദ്യാർത്ഥിയായ ശ്രുതിക്ക് (ആനി) പ്രണയം തോന്നുന്നു. പ്രണയ സാക്ഷാത്കാരത്തിനഅയി പക്ഷാഘാതം പിടിപെട്ട് ഭേദപ്പെട്ട് വരുന്ന നന്ദകുമാറിന്റെ പ്രതിശ്രുത വധു ഉമയെ (ശോഭന) നന്ദകുമാറിൽ നിന്ന് അകറ്റുന്നു. ശ്രുതിയുമായുള്ള വിവാഹം കഴിഞ്ഞാണ്‌ നന്ദകുമാർ ഈ കഥയറിയുന്നത്. ചതിക്കപ്പെട്ട് മാനസികമായി തകർന്ന നന്ദഗോപൻ ശ്രുതിയുമായി പിരിഞ്ഞ് ദൂരേക്ക് പോകുന്നു. വർഷങ്ങൾക്ക് ശേഷം സഹപ്രവർത്തകൻ റഹ്‌മാൻ (ശ്രീനിവാസൻ) നന്ദഗോപനെ അന്വേഷിച്ചിറങ്ങുകയാണ്‌.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ഈ ചിത്രത്തിന്റെ ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ, ആനന്ദ് എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. എന്നിട്ടും നീ – എസ്. ജാനകി
  2. എന്തിന് വേറൊരു – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. എന്തിന് വേറൊരു – കെ.ജെ. യേശുദാസ്
  4. ചിച്ചാ ചിച്ചാ എന്നിട്ടും നീ – എസ്. ജാനകി
  5. മനസ്സു പോലെ – മനോ (രചന: ബിച്ചു തിരുമല, സംഗീതം: ആനന്ദ്)
  6. ലേഡീസ് കോളേജിൽ ക്യാമ്പസ് ലവ് – എം.ജി. ശ്രീകുമാർ, മമ്മൂട്ടി, അനുപമ, സുധ (രചന: ബിച്ചു തിരുമല, സംഗീതം: ആനന്ദ്)
  7. ആത്മാവിൻ പുസ്തകത്താളിൽ – കെ.ജെ. യേശുദാസ്
  8. സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി – ബിജു നാരായണൻ, സുജാത മോഹൻ
  9. ആത്മാവിൻ പുസ്തകത്താളിൽ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഴയെത്തും_മുൻപെ&oldid=4102347" എന്ന താളിൽനിന്ന് ശേഖരിച്ചത്