ഉള്ളടക്കത്തിലേക്ക് പോവുക

ശ്യാമ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാമ
സംവിധാനംജോഷി
കഥഡെന്നീസ്‌ ജോസഫ്‌
തിരക്കഥഡെന്നീസ്‌ ജോസഫ്‌
നിർമ്മാണംജോയ് തോമസ്
അഭിനേതാക്കൾമമ്മുട്ടി
നദിയ മൊയ്തു
ഉമ്മർ
ലാലു അലക്സ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംരഘുകുമാർ
നിർമ്മാണ
കമ്പനി
ജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 23 January 1986 (1986-01-23)
[1]
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ജോഷി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാള പ്രണയനാടക ചിത്രമാണ് ശ്യാമ. മമ്മൂട്ടിയും നദിയ മൊയ്തുവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് തോമസാണ് ഇത് നിർമ്മിച്ചത്.[2] ഈ ചിത്രം തമിഴിൽ ഉനക്കാഗവേ വാഴ്ഗിരേൻ എന്ന പേരിൽ പുനർനിർമ്മിക്കപ്പെട്ടു.[3] [4]

കഥാസാരം

[തിരുത്തുക]

പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തായ വിശ്വനാഥനെ (മമ്മൂട്ടി) ഭാര്യ ലക്ഷ്മിയുടെ (സുമലത) മരണത്തെക്കുറിച്ചുള്ള ചിന്തകൾ വേട്ടയാടുന്നു. പിന്നീട് അദ്ദേഹം തന്റെ സുഹൃത്തായ നായരുടെ (കെ.പി. ഉമ്മർ) മകളായ ശ്യാമയെ (നദിയ മൊയ്തു) കണ്ടുമുട്ടുന്നു. കൊല്ലപ്പെട്ട തന്റെ കാമുകൻ ഹരിയുടെ (മുകേഷ്) മരണത്തിന്റെ ആഘാതത്തിൽനിന്ന് ശ്യാമ ഇനിയും മോചിതയായിട്ടില്ല. ശ്യാമ വിശ്വനാഥനോട് അടുപ്പം കാട്ടുന്നുവെങ്കിലും അയാൾ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ അദ്ദേഹം ശ്യാമയോട് സത്യം വെളിപ്പെടുത്തുന്നു. അയാൾ പട്ടണം വിടാൻ ശ്രമിക്കുന്നുവെങ്കിലും സഹോദരൻ ചന്ദ്രൻ (ലാലു അലക്സ്) തടയുകയും അവർ വഴക്കിടുകയും ചെയ്യുന്നു. സംഘട്ടനത്തിൽ വിശ്വനാഥന് പരിക്കേൽക്കുന്നു. ശ്യാമയും വിശ്വനാഥനും പരസ്പരം ആശ്വസിപ്പിക്കുകയും രമ്യതയിലാകുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.[5] [6] കിനാര എന്ന ഗുൽസാർ ചിത്രത്തിന്റെ ഒരംശമാണ് ഈ ചിത്രത്തിന്റെ കഥാതന്തുവെന്ന് ഡെന്നീസ് ജോസഫ് "ചരിത്രം എന്നിലൂടെ" എന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു.[7]

അഭിനേതാക്കൾ[8]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിവിശ്വനാഥൻ
2നദിയ മൊയ്തുശ്യാമ
3മുകേഷ്ഹരികുമാർ
4ലാലു അലക്സ്ചന്ദ്രൻ
5സുമലതലക്ഷ്മി
6കെ.പി. ഉമ്മർമേനോൻ
7മീനചന്ദ്രന്റെ അമ്മ
8മാള അരവിന്ദൻഅപ്പുക്കുട്ടൻ
9 അസീസ്ജോൺ തോമസ്
10പി.കെ. എബ്രഹാംകൃഷ്ണൻ നമ്പ്യാർ
11ലളിതശ്രീസിസ്റ്റർ
12രാജൻ പി. ദേവ്ഡാൻസ് മാസ്റ്റർ
13തമ്പി കണ്ണന്താനംപ്രസ് റിപ്പോർട്ടർ
14ജോയ് തോമസ് പ്രസ് റിപ്പോർട്ടർ


ഗാനങ്ങൾ[9]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ചെമ്പരത്തിപ്പൂവേ ചൊല്ല്കെ.എസ്. ചിത്രഷിബു ചക്രവർത്തി
2ഏകാന്തംപി. ജയചന്ദ്രൻഷിബു ചക്രവർത്തി
3പൂങ്കാറ്റെ പോയി ചൊല്ലാമോഉണ്ണി മേനോൻ, കെ.എസ്. ചിത്രഷിബു ചക്രവർത്തി
4സ്വർണമേടുകളിൽപി. ജയചന്ദ്രൻപൂവച്ചൽ ഖാദർ


അവലംബം

[തിരുത്തുക]
  1. "Shyama – Malayalam Movie Reviews, Trailers, Wallpapers, Photos, Cast & Crew, Story & Synopsis – entertainment.oneindia.in". Archived from the original on 2011-07-21. Retrieved 2020-04-29.
  2. "The Hindu : Metro Plus Coimbatore / Cinema : Nadia spelt fun". Archived from the original on 2009-08-12. Retrieved 2020-04-29.
  3. "Mammootty's Doubles on Vishu day". Sify. 31 March 2011. Archived from the original on 2016-11-26. Retrieved 2020-04-29.
  4. "Nadia spelt fun". The Hindu. 26 January 2008.
  5. "ശ്യാമ (1986)". www.malayalachalachithram.com. Retrieved 2020-07-26.
  6. "ശ്യാമ (1986)". malayalasangeetham.info. Archived from the original on 2020-07-26. Retrieved 2020-07-26.
  7. "ശ്യാമ (1986)". ചരിത്രം എന്നിലൂടെ -5 സഫാരി റ്റിവി. Retrieved 2020-04-28.
  8. "ശ്യാമ (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  9. "ശ്യാമ (1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-07-26. Retrieved 2020-07-26.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്യാമ_(ചലച്ചിത്രം)&oldid=4653535" എന്ന താളിൽനിന്ന് ശേഖരിച്ചത്