യവനിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യവനിക
സംവിധാനം കെ.ജി. ജോർജ്ജ്
നിർമ്മാണം ഹെൻ‌റി ഫെർണാണ്ടസ്
കഥ കെ.ജി. ജോർജ്ജ്
തിരക്കഥ എസ്.എൽ. പുരം സദാനന്ദൻ
സംഗീതം എം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണം രാമചന്ദ്ര ബാബു
ചിത്രസംയോജനം എം എൻ അപ്പു
റിലീസിങ് തീയതി 1982
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് യവനിക.

രചന[തിരുത്തുക]

കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.

പ്രമേയം[തിരുത്തുക]

ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് യവനികയിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് യവനികയിലൂടെയാണ്.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഭരത് ഗോപി തബലിസ്റ്റ് അയ്യപ്പൻ
മമ്മൂട്ടി സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി
തിലകൻ വക്കച്ചൻ
നെടുമുടി വേണു ബാലഗോപാലൻ
വേണു നാഗവള്ളി ജോസഫ് കൊല്ലപ്പള്ളി
ജലജ രോഹിണി
ജഗതി ശ്രീകുമാർ വരുണൻ
അശോകൻ വിഷ്ണു

സംഗീതം[തിരുത്തുക]

ഒ എൻ വി കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം. ബി. ശ്രീനിവാസൻ ആണ് .[2]

ഗാനങ്ങൾ[തിരുത്തുക]

  • ഭരതമുനിയൊരു കളം വരച്ചു:കെ ജെ യേശുദാസ്‌,സെൽമ ജോർജ്‌
  • ചെമ്പക പുഷ്പ:കെ ജെ യേശുദാസ്
  • മച്ചാനെ തേടി:സെൽമ ജോർജ്‌
  • മിഴികളിൽ നിറകതിരായ് സ്നേഹം:കെ ജെ യേശുദാസ്

അവാർഡുകൾ[തിരുത്തുക]

1982 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്[3]

ലഭിച്ചത് വിഭാഗം
കെ ജി ജോർജ്ജ് മികച്ച ചിത്രം
തിലകൻ മികച്ച രണ്ടാമത്തെ നടൻ
കെ ജി ജോർജ്ജ് മികച്ച കഥ

അവലംബം[തിരുത്തുക]

  1. http://www.janmabhumidaily.com/jnb/?p=42258
  2. http://www.malayalasangeetham.info/m.php?mid=2258&lang=MALAYALAM
  3. http://www.m3db.com/node/3981

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യവനിക&oldid=2329348" എന്ന താളിൽനിന്നു ശേഖരിച്ചത്