ഓപ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പോൾ
ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനം കെ.എസ്. സേതുമാധവൻ
നിർമ്മാണം റോസമ്മ ജോർജ്ജ്
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ ബാലൻ കെ. നായർ
മേനക
മാസ്റ്റർ അരവിന്ദ്
ശങ്കരാടി
സംഗീതം എം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണം മധു അമ്പാട്ട്
ഗാനരചന പി. ഭാസ്കരൻ
ചിത്രസംയോജനം ടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോ ജെ.എം.ജെ. ആർട്ട്സ്
വിതരണം ഏയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി 1980
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓപ്പോൾ. ബാലൻ കെ. നായർ, മേനക, മാസ്റ്റർ അരവിന്ദ്, ശങ്കരാടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. എം.ടി. 1975-ൽ ഇതേ പേരിൽ എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംഗീതം[തിരുത്തുക]

പി ഭാസ്കരന്റെ വരികൾക്ക് സംഗീതം പകർന്നത് എം.ബി.ശ്രീനിവാസൻ ആണ് .

ഗാനങ്ങൾ [1]
  • ചാറ്റൽ മഴയും പൊൻ വെയിലും -പാടിയത് :ലത ദേവി,മാലതി
  • ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് -പാടിയത് :എസ്.ജാനകി
  • പൊട്ടിക്കാൻ ചെന്നപ്പോൾ -പാടിയത് :കെ ജെ യേശുദാസ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ബാലൻ കെ. നായർ[2]
  • മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - മാസ്റ്റർ അരവിന്ദ്[2]
  • മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - എസ്. ജാനകി - (ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് എന്ന ഗാനത്തിനു്)[3]
  • മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം
  • മികച്ച സംവിധായകനുള്ള കേരള സർക്കാർ പുരസ്കാരം - കെ.എസ്. സേതുമാധവൻ[4]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപ്പോൾ&oldid=2545929" എന്ന താളിൽനിന്നു ശേഖരിച്ചത്