അടയാളങ്ങൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടയാളങ്ങൾ
സംവിധാനംഎം.ജി. ശശി
നിർമ്മാണംഅരവിന്ദ് വേണുഗോപാൽ
രചനനന്തനാർ
തിരക്കഥഎം.ജി.ശശി
അഭിനേതാക്കൾഗോവിന്ദ് പത്മസൂര്യ
ജ്യോതിർമയി
സംഗീതംവിദ്യാധരൻ
ഛായാഗ്രഹണംഎം.ജെ.രാധാകൃഷ്ണൻ‍
വിതരണംവള്ളുവനാടൻ റിലീസ്
റിലീസിങ് തീയതി2008
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ജി. ശശി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അടയാളങ്ങൾ. 2007 ലെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനും,സം‌വിധായകനും ഉൾപ്പെടെയുള്ള 5 പുരസ്കാരങ്ങൾ ഈ ചലച്ചിത്രം നേടിയിട്ടുണ്ട്[1].പ്രശസ്ത മലയാളസാഹിത്യകാരനായ നന്തനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. 1944 കാലഘട്ടത്തിലാണ്‌ ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും, ഇന്ത്യ ചൈന യുദ്ധവുമൊക്കെ ഈ ചലച്ചിത്രത്തിൽ പ്രതിപാദ വിഷയമാകുന്നുണ്ട്. അക്കാലത്തെ ഒരു പട്ടാളക്യാമ്പിലിരുന്ന് പോയകാലത്തെക്കുറിച്ച് നായകൻ ഓർക്കുന്നതായിട്ടാണ്‌ ഈ ചിത്രത്തിന്റെ കഥ. വിദ്യാധരൻ സംഗീതസം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൽ യേശുദാസ്, ഞരളത്ത് ഹരിഗോവിന്ദൻ, റീന മുരളി എന്നിവർ പാടിയിരിക്കുന്നു.[2]

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 ഗോവിന്ദ് പത്മസൂര്യ ഗോപി
2 ജ്യോതിർമയി മീനാക്ഷിക്കുട്ടി
3 സതി പ്രേംജി മാധവിയമ്മ
4 ടി.ജി. രവി രാമൻ നമ്പൂതിരി
5 മണികണ്ഠൻ പട്ടാമ്പി രാവുണ്ണി
6 ടി വി ചന്ദ്രൻ ഭാസ്കരക്കുറുപ്പ്‌
7 വി.കെ. ശ്രീരാമൻ ദാമു
8 ഗീത ജോസഫ് കുഞ്ഞേടത്തി
9 നെടുമുടി വേണു
10 മാടമ്പ് കുഞ്ഞുകുട്ടൻ [4]

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ഇടപ്പള്ളി രാഘവൻ പിള്ള
ഈണം :വിദ്യാധരൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരികൾ തോറുമെൻ [അഷ്ടപദി] കെ ജെ യേശുദാസ് മദ്ധ്യമാവതി
2 ചിരികൾ തോറുമെൻ [അഷ്ടപദി] ഞരളത്ത് ഹരിഗോവിന്ദൻ
3 ഇളക് ഇളകെന്റെ റീന മുരളി (പരമ്പരാഗതം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരളസംസ്ഥാന സർക്കാറിന്റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം[1]
  • പതിമൂന്നാമത്‌ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ നെറ്റ്‌പാക്ക്‌ പുരസ്‌കാരം[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "'Adayalangal' wins State awards for best Malayalam feature film, best director". മൂലതാളിൽ നിന്നും 2008-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-20. Archived 2008-04-13 at the Wayback Machine.
  2. "അടയാളങ്ങൾ". മൂലതാളിൽ നിന്നും 2008-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-20.
  3. "അടയാളങ്ങൾ(2008)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. "Adayalangal". മൂലതാളിൽ നിന്നും 2008-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-20.
  5. "അടയാളങ്ങൾ(2008)". malayalasangeetham.info. മൂലതാളിൽ നിന്നും 20 ഡിസംബർ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.
  6. ചലച്ചിത്രമേള: പാർക്ക്‌വിയ മികച്ച ചിത്രം; മരിയാന റോൺഡൻ സംവിധായിക [പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=അടയാളങ്ങൾ_(ചലച്ചിത്രം)&oldid=3776175" എന്ന താളിൽനിന്ന് ശേഖരിച്ചത്