ഗോവിന്ദ് പത്മസൂര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോവിന്ദ് പത്മസൂര്യ (ജനനം:1987 ജൂൺ 16) ഒരു ഇന്ത്യൻ അഭിനേതാവ് ആണ്. ഇദ്ദേഹത്തെ പൊതുവെ G.P എന്നാണ് അറിയപ്പെടുന്നത്. ടെലിവിഷൻ അവതാരകൻ ആയും തന്റെ കഴിവ് തെളിയിച്ച ഇദ്ദേഹം എം. ജി ശശി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്.

കുടുംബം[തിരുത്തുക]

ഗോവിന്ദ മേനോൻ(Bank Manager) മാലതി(SDE BSNL) ദമ്പതികളുടെ മകനായി 1987 ജൂൺ 16 ന് പട്ടാമ്പിയിൽ ആണ് ഗോവിന്ദ് പദ്മസൂര്യയുടെ ജനനം. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഗ്രാജ്വേറ്റ് പൂർത്തിയാക്കിയിട്ടുണ്ട് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അനുജന്റെ പേര് ഗോവിന്ദ് അമൃതാസൂര്യ എന്നാണ് .

സിനിമ ജീവിതം[തിരുത്തുക]

എം. ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിൽ ആണ് ഗോവിന്ദ് പത്മസൂര്യ ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന് അഞ്ച് കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമയായ ഐ.ജി എന്ന ചിത്രത്തിൽ വിനു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടൂ.പിന്നീട് ഡാഡി കൂൾ,ഭൂമി മലയാളം,കോളേജ് ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോവിന്ദ്_പത്മസൂര്യ&oldid=3123465" എന്ന താളിൽനിന്ന് ശേഖരിച്ചത്