വിദ്യാധരൻ
പി.എസ്. വിദ്യാധരൻ | |
---|---|
![]() വിദ്യാധരൻ മാസ്റ്റർ, 2013-ൽ ഒരു പ്രതിഷേധ പ്രകടനത്തിൽ നിന്നും | |
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | വിദ്യാധരൻ മാസ്റ്റർ |
ജനനം | 12 ഏപ്രിൽ 1945 |
ഉത്ഭവം | തൃശ്ശൂർ, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | സംഗീതസംവിധായകൻ, ഗായകൻ |
വർഷങ്ങളായി സജീവം | 1963–ഇപ്പോൾ വരെ[1] |
മലയാളചലച്ചിത്രങ്ങളിൽ സംഗീതസംവിധായകൻ എന്ന നിലയിൽ പ്രശ്സതനായ ഒരു വ്യക്തിയാണ് വിദ്യാധരൻ മാസ്റ്റർ എന്നറിയപ്പെടുന്ന പി.എസ്. വിദ്യാധരൻ.[2][1]
ജീവിതരേഖ[തിരുത്തുക]
തൃശ്ശൂർ ജില്ലയിൽ ആറാട്ടുപുഴ എന്ന പ്രദേശത്ത് മംഗളാലയത്തിൽ പരേതരായ ശങ്കരൻ, തങ്കമ്മ എന്നിവരുടെ ഏഴു മക്കളിൽ മൂത്തവനായി ജനിച്ചു.[3] ചെറുപ്പത്തിൽ തന്നെ സംഗീതം പഠിക്കാൻ ആരംഭിച്ച വിദ്യാധരൻ മാസ്റ്റർ ; സംഗീതസംവിധായകൻ ആകുന്നത് ബലിയാടുകൾ നാടകത്തിൽ മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടേയാണ്. 1984-ൽ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. സംവിധായകൻ അമ്പിളിയുടെ ആദ്യചിത്രമായ വീണപൂവ് എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യാധരൻ മാസ്റ്റർ സംഗീതസംവിധാനം ചെയ്ത ചിത്രമാണ്. എന്റെ ഗ്രാമം ഭൂതക്കണ്ണാടി എന്ന ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളായും വേഷമിട്ടിട്ടുണ്ട്.
ചിത്രങ്ങൾ[തിരുത്തുക]
ഇതും കൂടി[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "വിദ്യാധരസംഗീതത്തിന് 50 വയസ്സ്". Mathrubhumi. മൂലതാളിൽ നിന്നും 2021-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 December 2017.
- ↑ "പാടിയും പാടിച്ചും സംഗീതലോകത്ത് അൻപതുകൊല്ലം പിന്നിട്ട് വിദ്യാധരൻ മാസ്റ്റർ". Manorama News. മൂലതാളിൽ നിന്നും 2021-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 December 2017.
- ↑ "സിനിമയുടെ പിന്നാലെ നടന്ന് ഞാൻ എന്റെ കാലം കളഞ്ഞില്ല : വിദ്യാധരൻ മാസ്റ്റർ". 2019-12-10. മൂലതാളിൽ നിന്നും 2019-12-16-ന് ആർക്കൈവ് ചെയ്തത്.