നിർമ്മാല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിർമ്മാല്യം
സംവിധാനംഎം.ടി. വാസുദേവൻ നായർ
നിർമ്മാണംഎം.ടി. വാസുദേവൻ നായർ,
പുതുക്കുടി ബാലൻ
ആതാടി ദാമോദരൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾപി.ജെ. ആന്റണി,
രവി മേനോൻ
സുകുമാരൻ
കവിയൂർ പൊന്നമ്മ
കൊട്ടാരക്കര ശ്രീധരൻനായർ
സംഗീതംകെ.രാഘവൻ
റിലീസിങ് തീയതി23 നവംബർ 1973
ഭാഷമലയാളം

എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം.[1] 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിക്കുകയുണ്ടായി.

കഥാസംഗ്രഹം[തിരുത്തുക]

എം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചലച്ചിത്രം . ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും, കഴകക്കാരനും അവരുടെ ജീവിതവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കൊടിയ ദാരിദ്ര്യത്തിലും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് ഈ കഥയിലെ നായകൻ. വെളിച്ചപ്പാടിന്റെ അശ്രദ്ധയിൽ അയാളുടെ കുടുംബം ശിഥിലമാവുന്നു. താൻ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തുകയില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പിൽ ആത്മഹത്യ ചെയ്യുന്നു.

സിനിമയിലെ നായകനായി എം.ടി ആദ്യം തീരുമാനിച്ചിരുന്നത് ശങ്കരാടിയേയായിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ തന്നേക്കാൾ അനുയോജ്യൻ പി.ജെ. ആന്റണിയാണെന്നു പറഞ്ഞത് ശങ്കരാടി തന്നെയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള ചങ്ങരംകുളത്തിനടുത്ത് മൂക്കുതല എന്ന ഗ്രാമത്തിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്.[2]

സംഗീതം[തിരുത്തുക]

ഗാനം രചന സംഗീതം ഗായകർ
ശ്രീ മഹാദേവൻ തന്റെ ഇടശ്ശേരി കെ.രാഘവൻ കെ.പി. ബ്രഹ്മാനന്ദൻ, പത്മിനി
സമയമായി, സമയമായി ഇടശ്ശേരി കെ.രാഘവൻ കെ.പി. ബ്രഹ്മാനന്ദൻ, എൽ.ആർ.അഞ്ജലി
പനിമതി മുഖീ ബാലേ സ്വാതി തിരുനാൾ രാമവർമ്മ കെ.രാഘവൻ സുകുമാരി നരേന്ദ്ര മേനോൻ, പത്മിനി
മുണ്ടകപാടത്തെ കൊയ്ത്തും ഇടശ്ശേരി കെ.രാഘവൻ കെ.പി. ബ്രഹ്മാനന്ദൻ, പത്മിനി , എൽ.ആർ.അഞ്ജലി , ചിറയിൻകീഴ് സോമൻ

കഥാപാത്രങ്ങൾ[തിരുത്തുക]

കഥാപാത്രം അഭിനേതാവ്
വെളിച്ചപ്പാട് പി. ജെ. ആന്റണി
നാരായണി കവിയൂർ പൊന്നമ്മ
വല്യമ്പ്രാൻ കൊട്ടാരക്കര ശ്രീധരൻനായർ
വെളിച്ചപ്പാടിന്റെ മകൻ അപ്പു സുകുമാരൻ
ശാന്തിക്കാരൻ ബ്രഹ്മദത്തൻ രവി മേനോൻ
വെളിച്ചപ്പാടിന്റെ മകൾ അമ്മിണി സുമിത്ര
ഭ്രാന്തൻ സുരാസു
വാരസ്യാർ ശാന്താദേവി

പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ദാതാവ് ജേതാവ് വർഷം
മികച്ച ചിത്രം ഭാരത സർക്കാർ എം.ടി. വാസുദേവൻ നായർ 1973 [3]
മികച്ച അഭിനേതാവ് ഭാരത സർക്കാർ പി.ജെ. ആന്റണി 1973 [4]
മികച്ച ചിത്രം കേരള സർക്കാർ എം.ടി. വാസുദേവൻ നായർ 1973
മികച്ച സംവിധായകൻ കേരള സർക്കാർ എം.ടി. വാസുദേവൻ നായർ 1973
മികച്ച തിരക്കഥ കേരള സർക്കാർ എം.ടി. വാസുദേവൻ നായർ 1973
മികച്ച എഡിറ്റിങ് കേരള സർക്കാർ രവി കിരൺ 1973
മികച്ച രണ്ടാമത്തെ നടി കേരള സർക്കാർ കവിയൂർ പൊന്നമ്മ 1973
മികച്ച അഭിനേതാവ് കേരള സർക്കാർ പി.ജെ. ആന്റണി 1973
മികച്ച പശ്ചാത്തലസംഗീതം കേരള സർക്കാർ എം.ബി. ശ്രീനിവാസൻ 1973

അവലംബം[തിരുത്തുക]

  1. "നിർമ്മാല്യം". IMDB. ശേഖരിച്ചത് 2017-10-20.
  2. "കഥ,തിരക്കഥ,സംവിധാനം എം.ടി.വാസുദേവൻ നായർ". മനോരമഓൺലൈൻ. 2017-06-15. ശേഖരിച്ചത് 2017-10-20.
  3. "21st National Film Awards". Directorate of Film Festivals, India. ശേഖരിച്ചത് 2017-10-20.
  4. "1973 Kerala state Film Awards". Public Relationsship Department, Kerala state. ശേഖരിച്ചത് 2017-10-20.
"https://ml.wikipedia.org/w/index.php?title=നിർമ്മാല്യം&oldid=3570836" എന്ന താളിൽനിന്ന് ശേഖരിച്ചത്