മർമ്മരം
Jump to navigation
Jump to search
മർമ്മരം | |
---|---|
സംവിധാനം | ഭരതൻ |
രചന | കഥ: വിജയൻ കാരോട്ട് തിരക്കഥ: ജോൺ പോൾ |
അഭിനേതാക്കൾ | നെടുമുടി വേണു ജലജ ഗോപി മീന |
റിലീസിങ് തീയതി | 1982 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ഭരതൻ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മർമ്മരം. നെടുമുടി വേണു, ജലജ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1982-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സർക്കാർപുരസ്കാരവും, കാവാലം നാരായണപ്പണിക്കർക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സർക്കാർ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.
കഥാതന്തു[തിരുത്തുക]
ഒരു സ്കൂൾ ഹെഡ്മാസ്റ്റർ അവിടത്തെ സംഗീതാദ്ധ്യാപികയായുമായി പ്രണയത്തിലാകുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഈ അദ്ധ്യാപികയുടെ ഭർത്താവ് ഒരു രാഷ്ട്രീയപ്രവർത്തകനാണ്.
കഥാപാത്രങ്ങളും അഭിനയിച്ചവരും[തിരുത്തുക]
- നെടുമുടി വേണു - നാരായണ അയ്യർ
- ജലജ - നിർമ്മല
- ഗോപി - നിർമ്മലയുടെ ഭർത്താവ്
- മീന - നാരായണ അയ്യരുടെ അമ്മ
- ജോസ് - ദേവൻ
- കെ.പി.എ.സി. ലളിത - ത്രേസ്യാമ്മ
- സൈറ ഭാനു
- ലളിതശ്രീ - മിസിസ്. ശേഷാദ്രി