Jump to content

ആഭേരി (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആഭേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ആഭേരി. പൊതുവിൽ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി കണക്കാക്കുന്നു.

ഘടന,ലക്ഷണം

[തിരുത്തുക]
Ascending scale with Shadjam at C
Descending scale with Shadjam at C
  • ആരോഹണം സ ഗ2 മ1 പ നി2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ2 രി2 സ

(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദം) ഈ സ്വരങ്ങൾക്ക് പുറമേ ഗമകങ്ങളും മറ്റേതൊരു രാഗത്തേയും പോലെ ആഭേരിക്കുമുണ്ട്.

ആരോഹണം ശുദ്ധധന്യാസിക്കും അവരോഹണം ഖരഹരപ്രിയക്കും സമാനമാണ്. ശൂദ്ധ ധൈവതമുണ്ട് എന്നതിനാൽ ആഭേരി ഒരു ഭാഷാംഗരാഗമായിട്ടാണ് കരുതപ്പെടുന്നത്. ആഭേരി,നഠഭൈരവിയുടെ(യാതൊന്നിനാണോ ശുദ്ധധൈവതം ഉള്ളത്) ഒരു ജന്യരാഗമായും കരുതപ്പെടുന്നുണ്ട്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
നഗുമോമുഗനലേനി ത്യാഗരാജസ്വാമികൾ
ഭജരേ രേ മാനസ മൈസൂർ വാസുദേവാചാര്യർ
വീണാഭേരീ മുത്തുസ്വാമി ദീക്ഷിതർ
നിന്നു വിനാ മരിഗലദാ ശ്യാമശാസ്ത്രികൾ
കാന്താ വന്തരുൾ പാപനാശം ശിവൻ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ
ദേവദുന്ദുഭീ സാന്ദ്രലയം എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ്
മാനസ നിളയിൽ ധ്വനി നൗഷാദ് അലി
സ്വരകന്യകമാർ വീണ സാന്ത്വനം മോഹൻ സിത്താര
കുന്നത്തെ കൊന്നയ്ക്കും പഴശ്ശിരാജ ഇളയരാജ
ഋതുശലഭം നീ മധുശലഭം ഇവിടെ എല്ലാവർക്കും സുഖം ജി. ദേവരാജൻ
സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ മൂലധനം ജി. ദേവരാജൻ
അനസൂയേ പ്രിയംവദേ മഴക്കാറ് ജി. ദേവരാജൻ
ദ്വാദശിനാളിൽ യാമിനിയിൽ തെരുവുജീവിതം ജയവിജയ
കുയിലിന്റെ മണിനാദം കേട്ടു പത്മവ്യൂഹം എം.കെ അർജ്ജുനൻ
ശിങ്കാരവേലനേ ദേവാ കൊഞ്ചും ചിലങ്കൈ[1] എസ്.എം. സുബ്ബയ്യാനായിഡു

അവലംബം

[തിരുത്തുക]
  1. "ആഭേരി". മലയാളസംഗീതം.
"https://ml.wikipedia.org/w/index.php?title=ആഭേരി_(രാഗം)&oldid=3305284" എന്ന താളിൽനിന്ന് ശേഖരിച്ചത്