Jump to content

ആരഭി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരഭി

ആരോഹണംസ രി2 മ1 പ ധ2 സ[1][2][3]
അവരോഹണം സ നി3 ധ2 പ മ1 ഗ3 രി2 സ
ജനകരാഗംധീരശങ്കരാഭരണം
കീർത്തനങ്ങൾസാധിഞ്ചനേ

ഇരുപത്തിയൊൻപതാമതു മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യമാണ് ആരഭി. ദേവഗാന്ധാരി രാഗവുമായി വളരെയധികം സാമ്യം ആരഭിക്കുണ്ട്.[4]

ചരിത്രം

[തിരുത്തുക]

എ.ഡി ഏഴാം നൂറ്റാണ്ടു മുതൽ നിലവിലുള്ള ഒരു രാഗമാണ് ആരഭി. പുരാതന തമിഴ് സംഗീതത്തിൽ ഇത് പഴം തക്ക എന്നാണ് അറിയപ്പെട്ടിരുന്നത്.[4][5][6] പിന്നീട് കുറേക്കാലം ഇത് ദേവഗാന്ധാരി രാഗത്തിന്റെയും ഇന്നത്തെ ആരഭി രാഗത്തിന്റെയും സ്വരങ്ങളുടെ ഒരു മിശ്രിതമായി ഉപയോഗിയ്ക്കപ്പെട്ടിരുന്നു. എന്നാൽ ആധുനിക കർണാടിക് സംഗീതത്തിൽ ഈ രണ്ടു രാഗങ്ങളും വ്യത്യസ്തമായാണ് കണക്കാക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിരുന്ന ഗോവിന്ദ ദീക്ഷിതരുടെ സംഗീതസുധയിൽ വിവരിച്ചിരിയ്ക്കുന്ന 50 രാഗങ്ങളിലൊന്ന് ആരഭിയാണ്.[5]

ഋഷഭം പ്രധാനസ്വരമായുള്ള ജതിയെയും ഋഷഭം ഗൃഹ-ന്യാസ-അംശ സ്വരങ്ങളായി വരുന്ന രാഗത്തെയും ആർഷഭി എന്ന് വിളിച്ചിരുന്നെന്നും കാലക്രമേണ ഇത് ലോപിച്ചു ആരഭി എന്ന പേരിൽ എത്തിച്ചേർന്നുവെന്നുമാണ് എൻ.സി.കൃഷ്ണമാചാരിയുലൂവിന്റെ സംഗീതരാഗ ദർശിനിയിൽ പറയുന്നത്.[5][7]

ആരോഹണം
സ രി2 മ1 പ ധ2 സ
അവരോഹണം
സ നി3 ധ2 പ മ1 ഗ3 രി2 സ
ആരോഹണം
അവരോഹണം

ആരഭി ഒരു ഔഡവ-സമ്പൂർണ രാഗമാണ്. അതായത് ഇതിന് ആരോഹണത്തിൽ 5 സ്വരങ്ങളും (ഔഡവം) അവരോഹണത്തിൽ 7 സ്വരങ്ങളും (സമ്പൂർണം) ഉണ്ട്.

ആരോഹണത്തിൽ ഷഡ്ജം ഗൃഹസ്വരവും, ഋഷഭം ജീവസ്വരവുമാകുന്നു. ഈ ഋഷഭമാണ് രാഗത്തിന് അതിന്റെ തനതുഭാവം പ്രദാനം ചെയ്യുന്നത്.[3]

ഇതിന്റെ ആലാപനത്തിൽ വളരെയധികം ഗമകങ്ങൾ ഒന്നും ഉപയോയ്ക്കപ്പെടുന്നില്ല. പ്രധാനമായും അടിസ്ഥാന സ്വരങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഇത് പാടുന്നത്. സ്വരത്തിന്റെ ആവൃത്തി എപ്പോഴും സ്വരത്തിന്റെ ആവൃത്തിയുടെ അടുത്ത് തന്നെയായിട്ടാണ് പാടുന്നത്. അതിനാൽ മ ഗ രി എന്നു പാടുമ്പോൾ പലപ്പോഴും അത് മ മ രി എന്ന് കേൾക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ നി എന്ന് പാടുമ്പോൾ അത് സ്വരത്തിന്റ ആവൃത്തിയുടെ സമീപത്തു തന്നെ ആയതിനാൽ സാ നി ധ എന്നുള്ളത് സാ സാ ധ എന്ന് കേട്ടേക്കാം.[അവലംബം ആവശ്യമാണ്] അവരോഹണത്തിലെ നിഷാദ, ഗാന്ധാര സ്വരങ്ങൾക്ക് ഒടുക്കൽ ഗമകം പ്രയോഗിയ്ക്കുന്നത് സാധാരണമാണ്.[1]

ത്യാഗരാജരുടെ കാലം വരെ അവരോഹണത്തിൽ നിഷാദസ്വരം ഇല്ലാതെയായിരുന്നു ആരഭി ആലപിച്ചിരുന്നത്. അതിനാൽ അദ്ദേഹത്തിന്റ പ്രശസ്ത കീർത്തനമായ സാധിഞ്ചനേയിൽ നിഷാദസ്വരം കാണപ്പെടാത്തത്.[2][5]

ചടുലമായാണ് സാധാരണയായി ആരഭി പാടുന്നത്. അതിനാൽ ഇതിന്റെ രാഗാലാപനത്തിൽ ഗമകങ്ങളേക്കാൾ ബ്രിഗങ്ങൾ ഉപയോഗിച്ചാണ് ഗായകർ തങ്ങളുടെ മനോധർമ്മം പ്രകടമാക്കുന്നത്.[8] ഒരു സാർവ്വകാലികമായ ഈ രാഗം ഏതു സമയത്തും പാടാവുന്നതാണ്.[5] ഇതൊരു ഘനരാഗമാണ്.[3]

കൃതികൾ

[തിരുത്തുക]
കൃതി[9] [10] രചയിതാവ് താളം
സാധിഞ്ചനേ ത്യാഗരാജർ ആദി
നാദസുധാരസം ത്യാഗരാജർ രൂപകം
ശ്രീസരസ്വതീ മുത്തുസ്വാമി ദീക്ഷിതർ രൂപകം
പാഹി പർവ്വതനന്ദിനി സ്വാതി തിരുനാൾ ആദി
നരസിംഹ മാമവ സ്വാതി തിരുനാൾ ഖണ്ഡ ചാപ്
ചാല കല്ലലടു ത്യാഗരാജർ ഖണ്ഡ ചാപ്
ആഞ്ജനേയ അനിലജ അന്നമാചാര്യ ആദി

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം[11] ചലച്ചിത്രം സംഗീതസംവിധാനം
ശ്രീ സരസ്വതി നമോസ്തുതേ സർഗം ബോംബെ രവി
നവകാഭിഷേകം കഴിഞ്ഞു ഗുരുവായൂർ കേശവൻ ജി. ദേവരാജൻ
ശ്രീപാദം രാഗാർദ്രമായ് ദേവാസുരം എം.ജി. രാധാകൃഷ്ണൻ
എങ്ങനെ ഞാൻ ദേശാടനം കൈതപ്രം വിശ്വനാഥൻ
പുത്തൂരം വീട്ടിൽ ആരോമലുണ്ണി ജി. ദേവരാജൻ
പുടമുറിക്കല്യാണം ചിലമ്പ് ഔസേപ്പച്ചൻ

അവലംബം

[തിരുത്തുക]
  1. 1.0 1.1 Dikshitar, Subbarama (1907). SANGITA SAMPRADAYAPRADARSINI (PDF). Vol. 2. ENGLISH (WEB) VERSION. p. 844.
  2. 2.0 2.1 Ramachandran, N S (1938). Ragas of Carnatic music. University of Madras. p. 205.
  3. 3.0 3.1 3.2 Ramanathan, Dr. Hema (2004). Ragalakshanasangraha. N Ramanathan. p. 149.
  4. 4.0 4.1 "RAGAS ARABHI AND DEVAGANDHARI, SUMMARY OF PROCEEDINGS ON RAGAS ARABHI AND DEVAGANDHARI HELD ON 18TH JULY  2001". Retrieved 2018-05-14. Devagandhari has practically the same swaras as Arabhi, the diffference being the occurrence of Kaishika Nishada. {{cite web}}: no-break space character in |title= at position 105 (help)
  5. 5.0 5.1 5.2 5.3 5.4 Chitti, Venkata Padma. "An Indepth Study of Sankarabharana and Its Janya Ragas" (PDF). p. 84. Retrieved 2019-04-23.
  6. S, Aswathy. "A Study on Allied Ragas" (PDF). p. 22. Retrieved 2019-04-23.
  7. Krishnamacharyulu, N.Ch. Sangitaraga Darshini. Rohini.
  8. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  9. Kalyanaraman, Shivkumar. "Arabhi". Retrieved 2018-05-14.
  10. ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .
  11. http://www.malayalasangeetham.info/songs.php?tag=Search&raga=Aarabhi&limit=100&page_num=1&cl=1&sortorder=2&sorttype=1
"https://ml.wikipedia.org/w/index.php?title=ആരഭി&oldid=3815185" എന്ന താളിൽനിന്ന് ശേഖരിച്ചത്