സാധിഞ്ചനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാകർല ത്യാഗബ്രഹ്മം
ജനനം(1767-05-04)മേയ് 4, 1767[1]
തിരുവാരൂർ, തഞ്ചാവൂർ
മരണംജനുവരി 6, 1847(1847-01-06) (പ്രായം 79)[1]
സംഗീതശൈലികർണാടക സംഗീതം
തൊഴിലു(കൾ)കർണാടക സംഗീതജ്ഞൻ

ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ മൂന്നാമത്തെ കൃതിയുടെ സാഹിത്യവും അർത്ഥവും: ത്യാഗരാജസ്വാമികളുടെ ഘനരാഗ കൃതികളിൽ മൂന്നാമത്തെ കൃതിയാണ് സാധിഞ്ചനേ. ഈ കൃതി ആരഭി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.[2] [3]

സാഹിത്യവും അർത്ഥവും[തിരുത്തുക]

  • രാഗം: ആരഭി
  • താളം:ആദി
പല്ലവി


സാധിംചെനേ ഓ മാനസാ

അനുപല്ലവി

ബോധിംചിന സന്മാർഗ്ഗ വചനമുല
ബൊങ്കു ജേസി താ ബട്ടിനപട്ടു

(താൻ ഉപദേശിച്ച സന്മാർഗ്ഗങ്ങൾക്കെതിരായി അല്ലയോ മനസ്സെ സ്വന്തം കാര്യം മാത്രം നേടിയല്ലോ)

                     (എട്ടു ഗഡ) ചരണം

സമയാ നികി തഗു മാട ലാഡനേ
(സന്ദർഭവും സമയവുമനുസരിച്ച് സംസാരിച്ചുവല്ലോ)

1. ദേവകി വാസുദേവുലനേ ഗിംചിനടു
(ദേവകീ വസുദേവന്മാരെ ദുഃഖിപ്പിച്ചുവല്ലോ)

2. രംഗേശുഡു സത്ഗംഗ ജനകുഡു സംഗീത-സമ്പ്രദായ കുഡു
(ലോകനായകനും പാവനമായ ഗംഗയെ ഉത്ഭവിച്ചവനും, സംഗീത സമ്പ്രദായത്തെ രസിക്കുന്നവനുമായ ഭഗവാൻ സന്ദർഭവും സമയവുമനുസരിച്ച് സംസാരിച്ചുവല്ലോ)

3. ഗോപി-ജന-മനോരഥമോസംഗലേകനേ, ഗേലിയു ജേസേ വാഡു
(ഗോപീജനങ്ങളുടെ അഭിലാഷങ്ങളെ പൂർത്തീകരിക്കാതെ അവരെ പരിഹസിച്ച് ലീലകൾ ചെയ്ത അവൻ സമയസന്ദർഭത്തിനനുസരിച്ച് സംസാരിച്ചുവല്ലോ)

4. വനിതല സദാ സൊക്ക ജേയുചുനു
മ്രൊക്ക ജേസേ പരമാത്മുട ദിയുഗാക
യശോദ-തനയുഡംചു മുദംബുനനു
മുദ്ദു ബെട്ട നവ്വു ചുണ്ഡു ഹരി

(സ്ത്രീകളെ (ഗോപ) സദാ മോഹിപ്പിച്ച് വശീകരിച്ച് യശോദയുടെ പുത്രനാണെന്നും പറഞ്ഞ് ചുംബിക്കാൻ വരുന്നവരെ മന്ദഹാസത്താൽ ആകർഷിച്ചവനുമായ (കപടമായി) ശ്രീഹരി സമയസന്ദർഭത്തിനനുസരിച്ച് സംസാരിച്ചുവല്ലോ)


ഇതും കാണുക[തിരുത്തുക]

ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 ആത്മജവർമ തമ്പുരാൻ (2014 ഫെബ്രുവരി 7). "എന്ദരോ മഹാനുഭാവുലു". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-02-07 10:26:11. Retrieved 2014 ഫെബ്രുവരി 7. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
  2. Kalyanaraman, Shivkumar. "Saadinchane". Retrieved 2018-05-14. CS1 maint: discouraged parameter (link)
  3. ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .
"https://ml.wikipedia.org/w/index.php?title=സാധിഞ്ചനേ&oldid=3345430" എന്ന താളിൽനിന്ന് ശേഖരിച്ചത്