നിരോഷ്ഠ
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് നിരോഷ്ഠ. പൊതുവിൽ 29ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവ ഔഢവ രാഗമാണ്. ആരോഹണത്തിലും അവരോഹണത്തിലും അഞ്ച് സ്വരങ്ങൾ വീതമാണുള്ളത്.
നിരോഷ്ഠയുടെ അർത്ഥം ചുണ്ടുകളില്ലാതെ എന്നാണ്. മ, പ എന്നീ സ്വരങ്ങൾ ചുണ്ടുകൾ കൂട്ടിമുട്ടാതെ ഉച്ഛരിക്കാൻകഴിയില്ല അതുകൊണ്ട് അവ ഈ രാഗത്തിലില്ല.
വളരെ ഉന്മേഷം നൽകുന്ന ഒരു രാഗമാണിത്.
ലക്ഷണം
[തിരുത്തുക]ആരോഹണം സ രി₂ ഗ₃ ധ₂ നി₃ സ
അവരോഹണം സ നി₃ ധ₂ ഗ₃ രി₂ സ
ഈ രാഗത്തിലുപയോഗിച്ചിരിക്കുന്ന സ്വരങ്ങൾ ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ചതുശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ്.