ശുദ്ധസാവേരി
ദൃശ്യരൂപം
ശുദ്ധ സാവേരി | |
---|---|
ആരോഹണം | സ രി2 മ1 പ ധ2 സ |
അവരോഹണം | സ ധ2 പ മ1 രി2 സ |
ജനകരാഗം | ധീരശങ്കരാഭരണം |
കീർത്തനങ്ങൾ | നീകെവരി ബോധന, ശ്രീ ഗുരു ഗുഹ |
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ശുദ്ധ സാവേരി.ഭക്തിരസ പ്രധാനമാണ് ഈ രാഗം.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി2 മ1 പ ധ2 സ[1]
- അവരോഹണം സ ധ2 പ മ1 രി2 സ
സ്വരസ്ഥാനങ്ങൾ ചതുശ്രുതി ഋഷഭം,ശുദ്ധ മദ്ധ്യമം,പഞ്ചമം,ചതുശ്രുതി ധൈവതം ഇവയാണ്. ഖരഹരപ്രിയ, ഗൗരിമനോഹരി എന്നീ മേളകർത്താരാഗങ്ങളിലെ ഗാന്ധാരം, നിഷാദം ഇവ മാറ്റിയാലും ശുദ്ധ സാവേരി ആയിരിക്കും.
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഈ രാഗത്തിനു സമാനമായത് ദുർഗ എന്ന രാഗമാണ്.
കൃതികൾ
[തിരുത്തുക]കൃതി[1] | കർത്താവ് | താളം |
---|---|---|
ദാരിനി തെലുസുകൊണ്ടി | ത്യാഗരാജർ | ആദി |
നീകെവരി ബോധന | ത്യാഗരാജർ | ആദി |
ശ്രീ ഗുരു ഗുഹ | മുത്തുസ്വാമി ദീക്ഷിതർ | രൂപകം |
ലക്ഷണമുലു | ത്യാഗരാജർ | ആദി |
കാലഹരണമേലരാ | ത്യാഗരാജർ | ആദി |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
മുത്തു പൊഴിയുന്ന | ചൈതന്യം |
കോടമഞ്ഞിൻ താഴ്വരയിൽ | കൊച്ചു കൊച്ചു സന്തോഷങ്ങൾ |
ആരാരും കാണാതെ | ചന്ദ്രോത്സവം |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "sudda sAvEri". Retrieved 2018-05-14.