ശുദ്ധസാവേരി
ദൃശ്യരൂപം
(Shuddha Saveri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ശുദ്ധ സാവേരി | |
|---|---|
| ആരോഹണം | സ രി2 മ1 പ ധ2 സ |
| അവരോഹണം | സ ധ2 പ മ1 രി2 സ |
| ജനകരാഗം | ധീരശങ്കരാഭരണം |
| കീർത്തനങ്ങൾ | നീകെവരി ബോധന, ശ്രീ ഗുരു ഗുഹ |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ശുദ്ധ സാവേരി.ഭക്തിരസ പ്രധാനമാണ് ഈ രാഗം.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി2 മ1 പ ധ2 സ[1]
- അവരോഹണം സ ധ2 പ മ1 രി2 സ
സ്വരസ്ഥാനങ്ങൾ ചതുശ്രുതി ഋഷഭം,ശുദ്ധ മദ്ധ്യമം,പഞ്ചമം,ചതുശ്രുതി ധൈവതം ഇവയാണ്. ഖരഹരപ്രിയ, ഗൗരിമനോഹരി എന്നീ മേളകർത്താരാഗങ്ങളിലെ ഗാന്ധാരം, നിഷാദം ഇവ മാറ്റിയാലും ശുദ്ധ സാവേരി ആയിരിക്കും.
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഈ രാഗത്തിനു സമാനമായത് ദുർഗ എന്ന രാഗമാണ്.
കൃതികൾ
[തിരുത്തുക]| കൃതി[1] | കർത്താവ് | താളം |
|---|---|---|
| ദാരിനി തെലുസുകൊണ്ടി | ത്യാഗരാജർ | ആദി |
| നീകെവരി ബോധന | ത്യാഗരാജർ | ആദി |
| ശ്രീ ഗുരു ഗുഹ | മുത്തുസ്വാമി ദീക്ഷിതർ | രൂപകം |
| ലക്ഷണമുലു | ത്യാഗരാജർ | ആദി |
| കാലഹരണമേലരാ | ത്യാഗരാജർ | ആദി |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| മുത്തു പൊഴിയുന്ന | ചൈതന്യം |
| കോടമഞ്ഞിൻ താഴ്വര
യിൽ |
കൊച്ചു കൊച്ചു സന്തോഷങ്ങൾ |
| ആരാരും കാണാതെ | ചന്ദ്രോത്സവം |
| നീരാടുവാൻ നിളയിൽ | നഖക്ഷതങ്ങൾ |
| പൂവേണോ പൂവേണോ | ദേശാടനക്കിളി കരയാറില്ല |
| അപാരസുന്ദരനീലാകാശം | വിത്തുകൾ |
| അനുപമേ അഴകേ | അരനാഴികനേരം |
| ആലിലത്താലിയുമായ് | മിഴിരണ്ടിലും |
അവലംബം
[തിരുത്തുക]- 1 2 "sudda sAvEri". Retrieved 2018-05-14.