ദാരിനി തെലുസുകൊണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികൾ ശുദ്ധസാവേരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദാരിനി തെലുസുകൊണ്ടി.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ദാരിനി തെലുസുകൊണ്ടി ത്രിപുര
സുന്ദരി നിന്നേ ശരണണ്ടി

അനുപല്ലവി[തിരുത്തുക]

മാരുനി ജനകുഡൈന മാ ദശരഥ
കുമാരുനി സോദരി! ദയാ-പരി! മോക്ഷ (ദാരിനി )

ചരണം 1[തിരുത്തുക]

അംബ ത്രി-ജഗദീശ്വരി മുഖ ജിത വിധുബിംബ
ആദി പുരമുന നെലകൊന്ന കനകാംബരി!
നമ്മിന വാരികഭീഷ്ട വരംബു ലൊസഗു
ദീന ലോക രക്ഷകി അംബുജ ഭവ പുരുഹൂത
സനന്ദന തുംബുരു നാരദുലന്ദരു നീദു
പദംബുനു കോരി സദാ
നിത്യാനന്ദാംബുധിലോ നോലലാഡുചുണ്ഡു (ദാരിനി )

ചരണം 2[തിരുത്തുക]

മഹദൈശ്വര്യമൊസഗി തൊലി കർമ
ഗഹനമുനു കൊട്ടി ബ്രോചു തല്ലി!
ഗുഹ ഗജ മുഖ ജനനി അരുണ പങ്കേ രുഹ
നയനേ! യോഗി ഹൃത് സദനേ!
തുഹിനാചല തനയേ!
നീ ചക്കനി മഹിമാതിശയംബുല
ചേതനു ഈ മഹിലോ മുനി ഗണമുലു
പ്രകൃതി വിരഹിതുലൈ നിത്യാനന്ദുലൈന (ദാരിനി )

ചരണം 3[തിരുത്തുക]

രാജിത മണി ഗണ ഭൂഷണി!
മദ ഗജരാജ ഗമനി! ലോക ശങ്കരി! ദനുജ
രാജ ഗുരുനി വാസര സേവ
തനകേ ജന്മ ഫലമോ?
കനുഗൊണ്ടിനി ആ-ജ്ഞാനമു പെദ്ദലു തമ
മദിലോ നീ ജപമേ മുക്തി മാർഗമനുകൊന
രാജ ശേഖരുണ്ഡഗു ശ്രീ ത്യാഗരാജ
മനോ-ഹരി! ഗൌരി! പരാത്പരി! (ദാരിനി )

അർത്ഥം[തിരുത്തുക]

ഹേ, ത്രിപുര സുന്ദരി! ശ്രീരാമ മനോഹരി! മോക്ഷസിദ്ധിക്കുള്ള വഴി കഷ്ടപ്പെട്ടിട്ടെങ്കിലും ഞാൻ മനസ്സിലാക്കിയിരിക്കുന്നു!. അതിനായി ഞാൻ ഭവതിയിൽ അഭയം തേടി. ബ്രഹ്മാവും, ഇന്ദ്രനും, മറ്റീശ്വരന്മാരും ഭക്തരുമൊക്കെ മോക്ഷലഭ്യത്തിന് പിന്തുടർന്ന മാർഗത്തിൽകൂടിതന്നെ സഞ്ചരിച്ചാണ് ഞാനും അത് മനസ്സിലാക്കിയത്. അവരെപ്പോലെ ഞാനും പരമാനന്ദമാകുന്ന സാഗരത്തിൽപ്രവേശിച്ച് മതിവരുവോളം നീന്തിതുടിച്ചു. ഭക്തരുടെ ദുഃഖദുരിതങ്ങൾ നിർമ്മാജ്ഞനം ചെയ്യുന്നതിനും അവരുടെ ഇഛകളും ഇംഗിതങ്ങളും സാധിച്ചുകൊടുക്കുന്നതുമെല്ലാം അവിടുന്നാണെന്ന വസ്തുത പൂർണ്ണമായും ഭവതിക്ക് അടിയറവച്ചപ്പോൾ ഞാൻ അറിഞ്ഞു! ഹേ, അംബേ! ത്രിലോകമാതാവെ! ഐശ്വര്യവും, സമ്പത്തും, സൗഭാഗ്യവുമെല്ലാം ഭക്തർക്കേകുന്നതും അവരുടെ വികൽപങ്ങളെ ഉന്മൂലനം ചെയ്യുന്നതും അവിടുന്നാണല്ലോ! ഭൗതികബന്ധങ്ങളിൽനിന്നെല്ലാം മോചനം നേടി ദേവിയിൽ പരിപൂർണ്ണമായി ലയിക്കുകമൂലമാണ് മഹാത്മാക്കളായ മഹർഷിമാർക്ക് പരമാനന്ദസിദ്ധിയുണ്ടായതെന്ന് ഞാൻ മനസ്സിലാക്കി. അതുപോലെതന്നെ ദേവിയിൽ പരിപൂർണ്ണവിശ്വാസമർപ്പിച്ച് ജീവിതം ദേവിയുടെ നാമജപത്തിൽ മുഴുകുന്നതാണ് മോക്ഷസിദ്ധിക്കുള്ള ഏറ്റവും നല്ലമാർഗ്ഗമെന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാരിനി_തെലുസുകൊണ്ടി&oldid=3145310" എന്ന താളിൽനിന്ന് ശേഖരിച്ചത്