ശിവരഞ്ജനി
ദൃശ്യരൂപം
(ശിവരഞ്ജിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവരഞ്ജനി | |
---|---|
ആരോഹണം | സ രി2 ഗ2 പ ധ2 സ |
അവരോഹണം | സ ധ2 പ ഗ2 രി2 സ |
ജനകരാഗം | ഖരഹരപ്രിയ |
കീർത്തനങ്ങൾ | ജഗത് ജനനീ |
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ശിവരഞ്ജനി അഥവാ ശിവരഞ്ജിനി. 22-ാമത് മേളകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നും ജന്യമാണ് ഈ രാഗം. ശിവരഞ്ജനി ഒരു ഔഡവ - ഔഡവ രാഗമാണ്.[1] ഹിന്ദുസ്ഥാനി സംഗീതത്തിൽ കാഫി ഥാട്ടിന്റെ ജന്യരാഗമാണ് ശിവരഞ്ജനി. [2] ധൈവതമാണു് ഈ രാഗത്തിന്റെ പ്രധാന സ്വരം. ഋഷഭവും ഗാന്ധാരവും ഗമകമില്ലാതെ പാടുന്നു. ശിവരഞ്ജനിയിൽ മധ്യമം, നിഷാദം എന്നിവ വർജ്യസ്വരങ്ങളാണ്. കർണാടകസംഗീതത്തിൽ ഇതൊരു മൈനർ രാഗമാണ്. തീവ്രഋഷഭം, കോമളഗാന്ധാരം, തീവ്രധൈവതം എന്നീ തീവ്രസ്വരങ്ങൾ ഉൾക്കൊള്ളുന്ന ഈ രാഗം ഹിന്ദുസ്ഥാനി സംഗീതത്തിൽ നവീനരാഗമാണ്.
ഘടന
[തിരുത്തുക]ആരോഹണം
[തിരുത്തുക]സ രി2 ഗ2 പ ധ2 സ
അവരോഹണം
[തിരുത്തുക]സ ധ2 പ ഗ2 രി2 സ
അപൂർവ്വമായി ശിവരഞ്ജനി രാഗത്തിൽ അന്തരഗാന്ധാരവും ശുദ്ധധൈവതവും ശിവരഞ്ജിനിയിൽ കലർത്തി പാടിയാൽ അത് മിശ്രശിവരഞ്ജനി ആകും.[3] ഈ രാഗത്തിലെ സാധാരണഗാന്ധാരത്തിനു പകരം അന്തരഗാന്ധാരം പാടിയാൽ മോഹനം എന്ന രാഗം ലഭിക്കും.
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
ആണ്ടവൻ അൻപേ | പാപനാശം ശിവൻ |
തരുണമീ ദയ | പാപനാശം ശിവൻ |
ജഗത് ജനനീ | സ്വാതി തിരുനാൾ |
കുറൈ ഒൻറും ഇല്ലൈ (രാഗമാലികയിലെ പല്ലവി, അനനുപല്ലവി, ഒന്നാം ചരണം എന്നിവ) | സി. രാജഗോപാലാചാരി |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ശിവരഞ്ജനി
[തിരുത്തുക]ഗാനം | ചിത്രം/ആൽബം |
---|---|
അഷ്ടമിരോഹിണി നാളിലെൻ | ഭക്തിഗാനം |
ഹൃദയം ദേവാലയം | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ |
നീലനിലാവേ | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ |
പൊന്നാവണിപ്പാടം തേടി | രസതന്ത്രം |
മിശ്രശിവരഞ്ജിനി
[തിരുത്തുക]ഗാനം | ചിത്രം/ആൽബം |
---|---|
തേരേ മേരേ ബീച്ചു് മേം | ഏകു് ദുജൈ കേലിയേ |
ഏഴുസ്വരങ്ങളും | ചിരിയോചിരി |
ആകാശദീപങ്ങൾ സാക്ഷി | രാവണപ്രഭു |
ആകാശദീപമേ | ചിത്രമേള |
അവലംബം
[തിരുത്തുക]- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
- ↑ രാഗതരംഗിണി by പ്രൊഫ. എൻ. ലതിക, Pub. 2014, അധ്യാപക കലാസാഹിതി