ഉള്ളടക്കത്തിലേക്ക് പോവുക

ഖരഹരപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Infobox ragam | name = ഖരഹരപ്രിയ | synonym = | image_name = | image_alt = | mela = | chakra = | type = | arohanam = S R₂ G₂ M₁ P D₂ N₂  | avarohanam =  N₂ D₂ P M₁ G₂ R₂ S | jeeva = | chhaya = | nyasa = | vishesha = | equivalent = Dorian mode
Kafi Thaat | similar = }}

കർ‌ണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാമത്തെ മേളകർ‌ത്താരാഗമാണ് ഖരഹരപ്രിയ. ഹരൻ എന്നാൽ ശിവൻ, പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത്. ഹരപ്രിയ എന്നാണ് ഈ രാഗത്തിന്റെ ശരിയായ നാമമെന്നും 22 എന്ന സംഖ്യ ലഭിക്കാനായി ഖര എന്ന പദം കൂട്ടിച്ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്. എന്നാൽ ഖരഹരപ്രിയ എന്ന പദത്തിന് തന്നെ അർത്ഥം ഉണ്ട്. ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ കാപിയോട് ഈ രാഗത്തിന് സാദൃശ്യമുണ്ട്.

പല സംഗീതജ്ഞരും ഖരഹരപ്രിയയിൽ കൃതികൾ രചിച്ചിട്ടുണ്ട്. ത്യാഗരാജസ്വാമികളാണ് ഖരഹരപ്രിയയിൽ കാര്യമായി മികച്ച രചനകൾക്ക് തുടക്കമിട്ടതെന്നു പറയാം, അദ്ദേഹത്തിന്റെ രചനകളിൽ പലതും വളരെ പ്രസിദ്ധവുമാണ്. മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും ഈ രാഗത്തിൽ രചനകൾ ഒന്നും നടത്തിയിട്ടില്ല.[1]

ഘടനയും ലക്ഷണവും

[തിരുത്തുക]

ആരോഹണം സ രി2 ഗ2 മ1 പ ധ2 നി2 സ

അവരോഹണം സ നി2 ധ2 പ മ1 ഗ2 രി2 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

നിരവധി ജന്യരാഗങ്ങളുള്ള ഒരു മേളകർ‌ത്താരാഗമാണ് ഖരഹരപ്രിയ. അവയിൽ ചിലത് ആഭേരി, ആഭോഗി, മദ്ധ്യമാവതി, മുഖാരി, ശിവരഞ്ജനി, ശ്രീരഞ്ജനി ഇവയാണ്.

കൃതികൾ

[തിരുത്തുക]

രാമാ നീ സമാനമേവരു ത്യാഗരാജസ്വാമികൾ ചക്കനീ രാജാ മാർഗ്ഗമുലുന്ദക‌-ത്യാഗരാജ സ്വാമി

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ആമ്പല്ലൂർ അമ്പലത്തിൽ മായാമയൂരം
ഉത്തരാസ്വയംവരം കഥകളി ഡേയ്ഞ്ചർ ബിസ്കറ്റ്
ശ്രീരാഗമോ തേടുന്നു നീ പവിത്രം
രാധ തൻ പ്രേമത്തോടാണോ ഭക്തിഗാനം (ആൽബം: മയിൽപീലി)
സാമ്യമകന്നോരുദ്യാനമേ ദേവി

അവലംബം

[തിരുത്തുക]

http://www.carnatica.net/nvr/kharahara.pdf

  1. Article from Carnatica.net
"https://ml.wikipedia.org/w/index.php?title=ഖരഹരപ്രിയ&oldid=4572829" എന്ന താളിൽനിന്ന് ശേഖരിച്ചത്