Jump to content

ഹംസധ്വനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹംസധ്വനി

ആരോഹണംസ രി2 ഗ3 പ നി3 സ
അവരോഹണം സ നി3 പ ഗ3 രി2 സ
ജനകരാഗംധീരശങ്കരാഭരണം
കീർത്തനങ്ങൾവാതാപി ഗണപതിം (മുത്തുസ്വാമി ദീക്ഷിതർ)

കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ്‌ ഹംസധ്വനി, 29-ആമത് മേളകർത്താരാഗമായ ശങ്കരാഭരണത്തിൽ നിന്നും ജന്യമാണ് ഈ രാഗം. ഹംസധ്വനി രാഗം പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. രാമസ്വാമി ദീക്ഷിതരെയാണ്‌ ഈ രാഗത്തിന്റെ നിർമ്മാതാവായി കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പുത്രനായ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ വാതാപി ഗണപതിം ഭജേ എന്ന കീർത്തനമാണ്‌ ഈ രാഗത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനം.

കൃതികൾ

[തിരുത്തുക]
കൃതി ഭാഷ
രഘുനായകാ ത്യാഗരാജസ്വാമികൾ തെലുങ്ക്
ശ്രീ രഘുകുല ത്യാഗരാജസ്വാമികൾ തെലുങ്ക്
വാതാപി ഗണപതിം മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതം
വാരണമുഖാ വാ കോടീശ്വരയ്യർ
പാഹി ശ്രീപതെ സ്വാതി തിരുനാൾ

പ്രശസ്ത സിനിമാ ഗാനങ്ങൾ

[തിരുത്തുക]
ഗാനം ചിത്രം/ആൽബം
ആ രാഗം, അനുപമമാം രാഗം ക്ഷണക്കത്ത്
നാദങ്ങളായ് നീ വരൂ നിന്നിഷ്ടം എന്നിഷ്ടം
പാടുവാൻ മറന്നു പോയ്, സ്വരങ്ങളാമെൻ അനഘ
മായാമഞ്ചലിൽ ഇതു വഴിയെ ഒറ്റയാൾ പട്ടാളം
ശ്രീ വിനായകം നാവാമ്യകം ഭരതം
ശ്രീപദം വിടർന്ന സരസീരുഹത്തിൽ എതൊ ഒരു സ്വപ്നം
മനതാരിലെന്നും പൊൻ‌കിനാവും കൊണ്ടുവാ കളിയിൽ അൽ‌പം കാര്യം
രാഗങ്ങളെ, മോഹങ്ങളെ താരാട്ട്
ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി (താരാട്ട്) കുടുംബസമേതം
ശ്രീരംഗ രംഗ നാഥനിൻ പാദം മഹാനദി
സപ്പോസ് ഉന്നൈ കാതലിത്താൽ സുക്രൻ (ഹംസധ്വനിയെ പാശ്ചാത്യ രീതിയിൽ കാണാം)
"https://ml.wikipedia.org/w/index.php?title=ഹംസധ്വനി&oldid=3082267" എന്ന താളിൽനിന്ന് ശേഖരിച്ചത്