ദേവഗാന്ധാരി
ദേവഗാന്ധാരി | |
---|---|
ആരോഹണം | സ രി2 മ1 പ ധ2 സ |
അവരോഹണം | സ നി3 ധ2 പ മ1 ഗ3 രി2 സ |
ജനകരാഗം | ധീരശങ്കരാഭരണം |
കീർത്തനങ്ങൾ | ക്ഷീരസാഗര ശയനാ, എന്നേരമും |
കർണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ദേവഗാന്ധാരി. ഇതൊരു ഔഡവ - സമ്പൂർണ രാഗമാണ്.[1]
ഘടന,ലക്ഷണം
[തിരുത്തുക]ഇതിന്റെ ആരോഹണവും അവരോഹണവും താഴെ കൊടുക്കുന്നു.[2]
ഇതൊരു ഔഡവ-സമ്പൂർണ രാഗമാണ്. ഇതിന്റെ ആരോഹണത്തിൽ 5 സ്വരങ്ങൾ മാത്രം വരുന്നതുകൊണ്ട് ഇതൊരു ഔഡവ രാഗവും അവരോഹണത്തിൽ എല്ലാ സ്വരങ്ങളും വരുന്നതിനാൽ ഇതൊരു സമ്പൂർണരാഗവുമാണ്.[1] ഈ രാഗത്തിൽ ഉപയോഗിച്ചിരിയ്ക്കുന്ന സ്വരസ്ഥാനങ്ങൾ ഷഡ്ജം, ചതുശ്രുതിഃ ഋഷഭം, ആന്തര ഗാന്ധാരം, ശുദ്ധ മധ്യമം, പഞ്ചമം, ചതുശ്രുതിഃ ധൈവതം, കൈകളി നിഷാദം എന്നിവയാണ്.ചില സമയങ്ങളിൽ ഇതിൽ കൈശിക നിഷാദം അന്യസ്വരമായി ഉൾക്കൊള്ളിയ്ക്കാറുള്ളതുകൊണ്ട് ഇതൊരു ഭാഷാംഗരാഗമായും പരിഗണിയ്ക്കാറുണ്ട്.
മറ്റൊരു കർണാടകസംഗീത രാഗമായ ആരഭിയുമായി ഇതിന് വളരെ സാമ്യമുണ്ട്. ഇവയുടെ ആരോഹണവും അവരോഹണവും ഒന്ന് തന്നെയാണെങ്കിലും മുകളിൽ പറഞ്ഞ അന്യസ്വരത്തിന്റെ ഉപയോഗം ഇവ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണ്. ഇതു കൂടാതെ താഴെ പറയുന്ന വ്യത്യാസങ്ങളും ഇവ തമ്മിൽ ഉണ്ട്:
- ഗമകങ്ങളും വിളംബിതകാല പ്രയോഗങ്ങളും ഉപയോഗിച്ചാണ് ദേവഗാന്ധാരി പാടുന്നത്.[3]
- ദീർഘ ഗാന്ധാരം ഉപയോഗിച്ചാണ് ദേവഗാന്ധാരി പാടുന്നത്.[3]
കൃതികൾ
[തിരുത്തുക]കൃതി [4] | കർത്താവ് | താളം |
---|---|---|
ക്ഷീരസാഗര ശയനാ | ത്യാഗരാജർ | ആദി |
വിനരാദ നാ മനവി | ത്യാഗരാജർ | ആദി |
രാമരാമ പാഹി | സ്വാതി തിരുനാൾ | രൂപകം |
ശ്രീമീനാംബികായ | മുത്തുസ്വാമി ദീക്ഷിതർ | രൂപകം |
എന്നേരമും | ഭാരതീയാർ | ആദി |
കൊലുവൈ ഉന്നാടെ | ത്യാഗരാജർ | ആദി |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
പ്രിയമാനസാ നീ വാവാ | ചിലമ്പൊലി |
ക്ഷീരസാഗര ശയനാ | സോപാനം |
നാളെ നാളെ എന്നായിട്ടു | ഭക്തകുചേല |
കൈതപ്പൂമണമെന്റെ | സ്നേഹം |
ഹരിചന്ദനമലരിലെ | കണ്ണെഴുതി പൊട്ടുംതൊട്ട് |
മധുരമീനാക്ഷി | യൗവനം |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "RAGAS ARABHI AND DEVAGANDHARI, SUMMARY OF PROCEEDINGS ON RAGAS ARABHI AND DEVAGANDHARI HELD ON 18TH JULY 2001". Retrieved 2018-05-14.
An audava - sampoorna raga, janya of the 29th mela, Dheerasankarabharanam. Kaishika Nishada occurs as a Bhashanga swara
{{cite web}}
: no-break space character in|title=
at position 105 (help) - ↑ "dEvagAndhAri". Retrieved 2018-05-14.
Aa: S R2 M1 P D2 S, Av: S N3 D2 P M1 G3 R2 S
- ↑ 3.0 3.1 Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ "dEvagAndhAri". Retrieved 2018-05-14.