ജോൺപോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺപോൾ പുതുശ്ശേരി
ജനനം 1950 ഒക്ടോബർ 29(1950-10-29)
തൊഴിൽ തിരക്കഥാകൃത്ത്[1]

മലയാള ചലച്ചിത്ര തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം.[2]

തിരക്കഥകൾ എഴുതിയ ചിത്രങ്ങൾ[തിരുത്തുക]

 • ഒരു കടങ്കഥ പോലെ
 • പാളങ്ങൾ
 • യാത്ര
 • രചന
 • വിടപറയും മുമ്പേ
 • ആലോലം
 • മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
 • ചാമരം
 • അതിരാത്രം
 • വെള്ളത്തൂവൽ
 • സ്വപ്നങ്ങളിലെ ഹേഷൽ മേരി
 • കാറ്റത്തെ കിളിക്കൂട്
 • കാതോട് കാതോരം
 • സന്ധ്യമയങ്ങും നേരം
 • അവിടെത്തെ പോലെ ഇവിടെയും
 • ഉത്സവപ്പിറ്റേന്ന്
 • ആരോരുമറിയാതെ

കൃതി[തിരുത്തുക]

 • കാലത്തിനു മുമ്പേ നടന്നവർ (ഒലിവ് പബ്ലിക്കേഷൻസ്)

അവലംബം[തിരുത്തുക]

 1. "John Paul is Back". Indiaglitz. 2008-01-28. ശേഖരിച്ചത് 7 January 2010. 
 2. http://www.hinduonnet.com/2001/05/10/stories/0410211l.htm
"https://ml.wikipedia.org/w/index.php?title=ജോൺപോൾ&oldid=1765393" എന്ന താളിൽനിന്നു ശേഖരിച്ചത്