പരിണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരിണയം
വി.സി.ഡി. പുറംചട്ട
സംവിധാനംഹരിഹരൻ
നിർമ്മാണംജി.പി. വിജയകുമാർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോസെവൻ ആർട്സ്
വിതരണംസെവൻ ആർട്സ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം141 മിനിറ്റ്

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പരിണയം. മോഹിനി, വിനീത്, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് ചിത്രം നിർമ്മിച്ചത്. ബോംബെ രവിയാണ് യൂസഫലി കേച്ചേരി എഴുതിയ ഇതിലെ ശ്രദ്ധേയമായ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു. എസ്. കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം നിരവധി ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടി.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി. ഗാനങ്ങൾ മാഗ്നാ സൗണ്ട്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പാർവ്വണേന്ദു" (രാഗം: മോഹനം)കെ.എസ്. ചിത്ര, കോറസ് 4:19
2. "വൈശാഖ പൗർണ്ണമിയോ" (രാഗം: കല്യാണി)കെ.എസ്. ചിത്ര 4:45
3. "അഞ്ചു ശരങ്ങളും" (രാഗം: മാണ്ഡ്)കെ.ജെ. യേശുദാസ് 4:57
4. "സാമജ സഞ്ചാരിണി" (രാഗം: കാംബോജി)കെ.ജെ. യേശുദാസ് 5:08
5. "ശാന്താകാരം" (രാഗം: ആനന്ദഭൈരവി)കെ.എസ്. ചിത്ര 1:25
6. "വൈശാഖ പൗർണ്ണമിയോ" (രാഗം: കല്യാണി)കെ.ജെ. യേശുദാസ് 4:45
7. "സാമജ സഞ്ചാരിണി" (രാഗം: കാംബോജി)കെ.എസ്. ചിത്ര 5:08

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 1994
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1994

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരിണയം&oldid=3918007" എന്ന താളിൽനിന്ന് ശേഖരിച്ചത്