ശാന്തി കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാന്തികൃഷ്ണ
ജനനം ശാന്തി കൃഷ്ണ
തൊഴിൽ ഭരതനാട്യം നർത്തകി, ചലച്ചിത്രനടി, നർത്തകി
സജീവം 1981 - ഇതുവരെ

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ ശാന്തികൃഷ്ണ.

സ്വകാര്യജീവിതം[തിരുത്തുക]

1963 ലാണ്‌ ശാന്തികൃഷ്ണയുടെ ജനനം. പിതാവ് ആർ.കൃഷ്ണൻ, മാതാവ് ശാരദ. തന്റെ വിദ്യാഭ്യാസം കഴിച്ചത് മുംബൈയിലെ എ.ഇ.എസ് കോളേജ് ആൻഡ് ഹനറൽ അക്കാദമിയിലാണ്‌. ശാന്തികൃഷ്ണ ആദ്യം വിവാഹം ചെയ്തത് മലയാളചലച്ചിത്രനടൻ ശ്രീനാഥിനെയാണ്‌.[1] പിന്നീട് ഇവർ സെപ്തംബർ 1995 ൽ വിവാഹമോചനം നേടി.

ചലച്ചിത്ര ജീവിതം[തിരുത്തുക]

ഭരതൻ സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം , സാഗരം ശാന്തം , ഹിമവാഹിനി, ചില്ല് , സവിധം, കൗരവർ , നയം വ്യക്തമാക്കുന്നു , പിൻ‌ഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നിവയാണ്‌.

തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്രസം‌വിധായകനായ സുരേഷ് കൃഷ്ണയുടെ സഹോദരിയാണ്‌ ശാന്തികൃഷ്ണ [അവലംബം ആവശ്യമാണ്]. 1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. കൂടാതെ ടെലിവിഷൻ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശാന്തി_കൃഷ്ണ&oldid=2329470" എന്ന താളിൽനിന്നു ശേഖരിച്ചത്