ഹരിഹരൻ (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിഹരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹരിഹരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹരിഹരൻ (വിവക്ഷകൾ)
ഹരിഹരൻ
ജനനം കേരളം
തൊഴിൽ സിനിമാ സം‌വിധാനം

മലയാള സിനിമയിലെ ഒരു കഥാകൃത്തും സം‌വിധായകനുമാണ് ഹരിഹരൻ. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലതാണ് ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ എന്നിവ. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഹരിഹരൻ സിനിമകളിൽ എപ്പോഴും മികച്ച ഗാനങ്ങൾ അദ്ദേഹം ഉൾപ്പെടുത്താറുണ്ട്. ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ ഇദ്ദേഹം ആദ്യമായി സംഗീതവും നൽകിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നതും.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ:

 • 1995 - മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയപുരസ്കാരം - പരിണയം
 • 1993 - മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം - സർഗ്ഗം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ:

ചലച്ചിത്രങ്ങൾ[തിരുത്തുക]

 1. പഴശ്ശിരാജ (2009)
 2. മയൂഖം (2005)
 3. പ്രേം പൂജാരി (1999)
 4. എന്ന് സ്വന്തം ജാനകിക്കുട്ടി (1998)
 5. പരിണയം (1994)
 6. സർഗം (1992)
 7. ഒളിയമ്പുകൾ (1990)
 8. ഒരു വടക്കൻ വീരഗാഥ (1989)
 9. ചർൺ ദാദ (1989)
 10. ആരണ്യകം (1988)
 11. അഞ്ചാം (1987)
 12. അമൃതം ഗമയ (1987)
 13. മങ്കൈ ഒരു ഗംഗൈ (1987)
 14. ഞാനും നീയും (1987)
 15. നഖക്ഷതങ്ങൾ (1986)
 16. പഞ്ചാഗ്നി (1986)
 17. പൂമടത്തു പെണ്ണ് (1984)
 18. വെള്ളം (1984)
 19. വികട കവി(1984)
 20. എവിടെയോ ഒരു ശത്രു (1983)
 21. വരന്മാരെ ആവശ്യമുണ്ട് (1983)
 22. അനുരാഗം (1982)
 23. അനുരാഗ കോടതി (1982)
 24. പൂച്ച സന്യാസി (1981)
 25. ശ്രീമാൻ ശ്രീമതി (1981)
 26. വളർത്തു മൃഗങ്ങൾ (1981)
 27. ലാവ (1980)
 28. മുത്തി ച്ചിപ്പികൾ (1980)
 29. ഇട വഴിയിലെ പൂച്ച് മിണ്ടാ പൂച്ച (1979)
 30. ശരപഞ്ചരം (1979)
 31. അടിമ കച്ചവടം (1978)
 32. കുടുംബം നമുക്ക് ശ്രീ കോവ്വിൽ (1978)
 33. സ്നേഹത്തിന്റെ മുഖങ്ങൾ (1978)
 34. യാഗാശ്വം (1978)
 35. ഇനനെന്റെ പ്രിയ പുത്രൻ (1977)
 36. സംഘ ഗാനം (1977)
 37. സുജാത (1977)
 38. തൊലക്കാൻ എനിക്കു മനസ്സില്ല (1977)
 39. അമ്മിണി അമ്മാവൻ (1976)
 40. കന്യാ ദാനം (1976)
 41. പഞ്ചമി (1976)
 42. രാജ യോഗം (1976)
 43. തെമ്മാടി വെള്ളപ്പൻ (1976)
 44. ബാബു മോൻ (1975)
 45. ലവ് മാരൈഎജ് (1975)
 46. മധുർ പതിനേഴ് (1975)
 47. അയലത്തെ സുന്ദരി (1974)
 48. ഭൂമി ദേവി പുഷ്പിണിയായി (1974)
 49. കോളെജ് ഗേൾ (1974)
 50. രാജ ഹംസം (1974)
 51. ലേഡീസ് ഹോസ്റ്റൽ (1973)

അവലംബം[തിരുത്തുക]

 1. "ഏഴാമത്തെ വരവ് ഓണത്തിന്". മാതൃഭൂമി. 2013 ഓഗറ്റ് 20. ശേഖരിച്ചത് 2013 സെപ്റ്റംബർ 14.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹരിഹരൻ (സംവിധായകൻ)


"https://ml.wikipedia.org/w/index.php?title=ഹരിഹരൻ_(സംവിധായകൻ)&oldid=2515813" എന്ന താളിൽനിന്നു ശേഖരിച്ചത്