തെമ്മാടി വേലപ്പൻ
ദൃശ്യരൂപം
തെമ്മാടി വേലപ്പൻ | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ജി.പി. ബാലൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ മധു ജയഭാരതി കെ.പി.എ.സി. ലളിത |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | ടി.എൻ. കൃഷ്ണൻ കുട്ടി നായർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ചിന്താമണി ഫിലിംസ് |
വിതരണം | ചിന്താമണി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1976ൽ എസ്.എൽ. പുരം സദാനന്ദൻ കഥയും തിരക്കഥയും രചിച്ച് ജി.പി. ബാലന്റെ നിർമ്മാണത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് തെമ്മാടി വേലപ്പൻ. പ്രേം നസീർ, മധു, ജയഭാരതി, കെ.പി.എ.സി. ലളിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ഈ ചിത്രം അക്കാലത്തെ ഒരു സൂപ്പർ ഹിറ്റായിരുന്നു.[1][2] മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി യേശുദാസും സുശീലയും പാടിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[3]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ -വേലപ്പൻ
- മധു-രാഘവൻ
- ജയഭാരതി -സിന്ധു
- കെ.പി.എ.സി. ലളിത-കല്യാണി
- ജോസ് പ്രകാശ് -ബാലകൃഷ്ണൻ (വലിയവീടൻ)
- പട്ടം സദൻ -ക്ലാവർ
- ടി.ആർ. ഓമന -ഭവാനി അമ്മ
- ബഹദൂർ -ചായക്കടക്കാരൻ കുട്ടപ്പൻ
- ഗോവിന്ദൻ കുട്ടി-ഡോക്റ്റർ വേലായുധൻ
- ഫിലോമിന -താത്ത
- കനകദുർഗ-മാലതി
- കുഞ്ഞാവ-അലിയാറ്
- നെല്ലിക്കോട് ഭാസ്കരൻ -വേലു
- പി.കെ. എബ്രഹാം -വേലപ്പന്റെ അച്ഛൻ
- പറവൂർ ഭരതൻ -(ചിംചിലം) ചാത്തുണ്ണീ
- സുധീർ
- മാസ്റ്റർ രഘു - വേലപ്പന്റെ ചെറുപ്പകാലം
ഗാനങ്ങൾ
[തിരുത്തുക]മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് എം.എസ്. വിശ്വനാഥനാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | സംഗീതം |
1 | ധർമ്മസമരം വിജയിച്ചു | കെ.ജെ. യേശുദാസ്, സംഘവും | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എം.എസ്. വിശ്വനാഥൻ |
2 | ഇന്ദ്രധനുസ്സ് കൊണ്ട് | കെ.ജെ. യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എം.എസ്. വിശ്വനാഥൻ |
3 | ത്രിശങ്കു സ്വർഗ്ഗത്തെ | കെ.ജെ. യേശുദാസ്, സംഘവും | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എം.എസ്. വിശ്വനാഥൻ |
4 | വയനാടൻ കാവിലെ | പി. സുശീല | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | എം.എസ്. വിശ്വനാഥൻ |
അവലംബം
[തിരുത്തുക]- ↑ "Themmadi Velappan". www.malayalachalachithram.com. Retrieved 2014-10-02.
- ↑ http://spicyonion.com/title/themmadi-vellappan-malayalam-movie/.
{{cite web}}
: Missing or empty|title=
(help) സ്പൈസി ഒണീയൻ - ↑ http://malayalasangeetham.info/m.php?2465 മലയാള സംഗീതം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]