ഉള്ളടക്കത്തിലേക്ക് പോവുക

സുധീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുധീർ
Born
പടിയത്ത് അബ്ദുൾ റഹിം[1]
Died17 സെപ്റ്റംബർ 2004
Occupationഅഭിനേതാവ്
Years active1970-2004
Spouseസഫിയ
Parentപി.എ. മൊഹിയുദ്ദീൻ

മലയാളചലച്ചിത്ര അഭിനേതാവാണ് സുധീർ. 95 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1970 കളിൽ അദ്ദേഹം മലയാള സിനിമയിലെ ഒരു പ്രധാന നടനായിരുന്നു. 1970-ൽ പുറത്തിറങ്ങിയ നിഴലാട്ടം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ 1972 ൽ പുറത്തിറങ്ങിയ ചെമ്പരത്തി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1]

1978-ൽ രജനീകാന്ത് നായകനായ ഭൈരവി എന്ന ചിത്രത്തിലും ഉപനായകനായി അഭിനയിച്ചിട്ടുള്ള സുധീർ കൂടാതെ സൊന്ന നമ്പ മാറ്റിങ്ക എന്ന തമിഴ് ചിത്രത്തിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്.

1970-കളിൽ മലയാള സിനിമയിലെ ഒരു പ്രധാന താരമായിരുന്നു സുധീർ. ഇ.എൻ.ബാലകൃഷ്ണൻ എന്ന ഛായാഗ്രാഹകന്റെ സഹായി എന്ന നിലയിൽ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച അദ്ദേഹം പിന്നീട് ഛായാഗ്രാഹകനും സംവിധായകനുമായ എ.വിൻസന്റിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. സുധീറിന്റെ അഭിനയ മോഹം തിരിച്ചറിഞ്ഞ വിൻസന്റ് താൻ സംവിധാനം ചെയ്യുന്ന 'നിഴലാട്ടം' (1970)എന്ന സിനിമയിലെ ചെറുവേഷം സുധീറിനു നൽകി. അതിനു ശേഷം ചില തമിഴ് ചിത്രങ്ങളിൽ അവസരം ലഭിച്ചു. പി.എൻ.മേനോൻ സംവിധാനം ചെയ്ത 'ചെമ്പരത്തി'(1972)എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‌ പ്രതിനായക വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. 1975-ൽപുറത്തിറങ്ങിയ 'സത്യത്തിന്റെ നിഴലിൽ' എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. 2004-ൽ പുറത്തിറങ്ങിയ 'മാറാത്ത നാട് ആണ്‌ അദ്ദേഹത്തിന്റെ അവസാന ചിത്രം.

ജീവിതരേഖ

[തിരുത്തുക]

ജില്ലാ ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീനിന്റെ മകനായി ജനിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ്. സഫിയയെ വിവാഹം ചെയ്തു. ഒരു മകനുണ്ട്. നിഴലാട്ടമാണ് ആദ്യ ചിത്രം. ഖദീജ എന്ന നടിയെ അദ്ദേഹം വിവാഹം ചെയ്തിട്ടുണ്ടെങ്കിലും, ആ ബന്ധം പിന്നീട് ഉപേക്ഷിച്ചു. 2004 സപ്തംബർ 17 ന്‌ കോഴിക്കോട്ട് വച്ച് സുധീർ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
  1. മാറാത്ത നാട് (2004)
  2. ചേരി (2003)
  3. മോഹച്ചെപ്പ് (2002)
  4. ഡ്യൂപ് ഡ്യൂപ് ഡ്യൂപ് (2001)
  5. കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം (1995)
  6. സർഗ്ഗവസന്തം (1995)
  7. കർമ്മ (1995)
  8. കടൽ (1994)
  9. നെപ്പോളിയൻ (1994)
  10. ഭൂമി ഗീതം (1993) ...Doctor Philip
  11. പ്രോസിക്യൂഷൻ (1990)
  12. സ്ത്രീയ്ക്കുവേണ്ടി സ്ത്രീ (1990)
  13. അവൾ ഒരു സിന്ധു (1989)
  14. മംഗല്യ ചാർത്ത് (1987)....College Principal
  15. എവിഡൻസ് (1988)
  16. ഭീകരൻ (1988)
  17. അഗ്നച്ചിറകുള്ള തുമ്പി (1988)
  18. കാട്ടുറാണി(1985)
  19. ചോരയ്ക്കു ചോര (1985)...
  20. ഒറ്റയാൻ (1985)
  21. കിരാതം (1985)... Adv Ramakrishnan Nair
  22. നിഷേധി (1984) ..... Williams
  23. ബന്ധം (1983)
  24. ശാരി അല്ല ശാരദ (1982)
  25. തീക്കളി (1981)
  26. അന്തപ്പുരം (1980)
  27. സ്വർഗ്ഗദേവത (1980)
  28. വിൽക്കനുണ്ട് സ്വപ്‌നങ്ങൾ (1980)
  29. കള്ളിയങ്കാട്ടു നീലി (1979)
  30. ലവ്ലി (1979)
  31. ഡ്രൈവർ മദ്യപിച്ചിരുന്നു (1979)
  32. അവൾ നിരപരാധി (1979)
  33. അവളുടെ പ്രതികാരം (1979)
  34. ബ്ലാക്ക് ബെൽറ്റ് (1978)
  35. ആൾമാറാട്ടം (1978)
  36. സീമന്തിനി (1978)
  37. അശോകവനം (1978)
  38. പുത്തരിയങ്കം (1978)
  39. ബീന (1978) .... Prasad
  40. ടൈഗർ സലിം (1978)
  41. മാറ്റൊരു കർണൻ (1978)
  42. രഘുവംശം (1978)
  43. കൈതപ്പൂ (1978)
  44. ബൈരവി (1978)- Tamil
  45. ആനയും അമ്പാരിയും (1978)
  46. വരദക്ഷിണ (1977)
  47. പട്ടാളം ജാനകി (1977)
  48. സൂര്യകാന്തി (1977)
  49. മുഹൂർത്തങ്ങൾ (1977)
  50. രാജപരമ്പര (1977)
  51. താലപ്പൊലി (1977)
  52. യത്തീം (1977) .... Latheef
  53. നിറകുടം (1977)
  54. സിന്ദൂരം (1976)
  55. ആയിരം ജന്മങ്ങൾ (1976).... Babu
  56. അംബ അംബിക അംബാലിക (1976)
  57. ചിരിക്കുടുക്ക (1976).... Chandran Menon
  58. തുലാവർഷം (1976).... Maniyan
  59. തെമ്മാടി വേലപ്പൻ (1976) .... Vijayan
  60. അഗ്നിപുഷ്പം(1976)
  61. മിസ്സി(1976)
  62. ഉദ്യാനലക്ഷ്മി (1976)
  63. സത്യത്തിന്റെ നിഴലിൽ(1975)
  64. ഓമനക്കുഞ്ഞ് (1975)
  65. ഹലോ ഡാർലിംഗ് (1975)....Rajesh
  66. കല്യാണപ്പന്തൽ (1975)
  67. ഞാൻ നിന്നെ പ്രേമിക്കുന്നു (1975)
  68. ചലനം (1975)
  69. പ്രിയേ നിനക്കുവേണ്ടി (1975)
  70. ചന്ദനച്ചോല (1975)
  71. ലവ് ലറ്റർ (1975)
  72. പെൺപട (1975) .... Chandran
  73. മധുരപ്പതിനേഴ് (1975)
  74. ബോയ് ഫ്രണ്ട് (1975)
  75. പൂന്തേനരുവി (1974) .... Shaji
  76. വൃന്ദാവനം (1974)
  77. പട്ടാഭിഷേകം (1974)
  78. സുപ്രഭാതം (1974)
  79. നാത്തൂൻ (1974)
  80. അയലത്തെ സുന്ദരി (1974).... Police Inspecter
  81. കോളജ് ഗേൾ (1974)
  82. ഒരു പിടി അരി (1974)
  83. മോഹം (1974)
  84. ഹണിമൂൺ (1974)
  85. ഉർവ്വശി ഭാരതി (1973)
  86. രാക്കുയിൽ (1973)
  87. കലിയുഗം (1973)
  88. മാസപ്പടി മാതുപിള്ള (1973)
  89. സ്വപ്നം (1973)
  90. അച്ചാണി (1973).... Babu
  91. പോലീസ് അറിയരുത് (1973) .... Johnson
  92. കാലചക്രം (1973)
  93. മനസ് (1973)
  94. റാഗിംഗ് (1973)
  95. ചെണ്ട (1973)
  96. പെരിയാർ (1973)
  97. ചായം (1973)
  98. തീർത്ഥയാത്ര (1972)
  99. ചെമ്പരത്തി (1972) .... Rajan
  100. എറണാകുളം ജംഗ്ഷൻ (1971) .... Ramu
  101. അനാഥ ശിൽപ്പങ്ങൾ (1971) .... Suresh
  102. നിഴലാട്ടം (1970) .... Haridasan
  103. ഡിറ്റക്ടീവ് 909 കേരളത്തിൽ (1970)
  104. പളുങ്കു പാത്രം (1970)
  105. റെസ്റ്റ് ഹൌസ് (1969)

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 സി. കരുണാകരൻ (2014 ഒക്ടോബർ 6). "ആൾക്കൂട്ടത്തിൽ തിരിച്ചറിയാതെ..." (പത്രലേഖനം). മലയാള മനോരമ. Archived from the original on 2014-10-06. Retrieved 2014 ഒക്ടോബർ 6. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |11= (help)

സ്രോതസ്സുകൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുധീർ&oldid=4586345" എന്ന താളിൽനിന്ന് ശേഖരിച്ചത്