ഉള്ളടക്കത്തിലേക്ക് പോവുക

മാസ്റ്റർ രഘു (കരൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാസ്റ്റർ രഘു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രഘു
Born
രഘു കേശവൻ[1]

(1969-08-19) 19 ഓഗസ്റ്റ് 1969 (age 56) വയസ്സ്)
Other namesമാസ്റ്റർ രഘു, കരൺ
Occupation(s)നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്
Years active1975–1983, 1991 – present
Notable workരാജഹംസം, പ്രയാണം, സ്വാമി അയ്യപ്പൻ, നമ്മവർ
Spouseസുഹാനി കലിത
Parentകേശവൻ (പിതാവ്)
Awardsകേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

1974 – മികച്ച ബാലതാരം (രാജഹംസം

1975 – മികച്ച ബാലതാരം (പ്രയാണം, സ്വാമി അയ്യപ്പൻ)

മാസ്റ്റർ രഘു (ജനനം: ഓഗസ്റ്റ് 19, 1967) എന്ന പേരിൽ മലയാള ചലച്ചിത്ര വേദിയിൽ അറിയപ്പെട്ടിരുന്ന പഴയ കാല മലയാള സിനിമകളിലെ ബാലതാരം ആയിരുന്നു. ബാലതാരമായി കരിയർ ആരംഭിച്ച അദ്ദേഹം പ്രധാനമായു തമിഴ്, മലയാളം സിനിമകളിലാണ് അഭിനയിച്ചിരുന്നത്. തമിഴ് സിനിമയിൽ കരൺ എന്ന പേരിൽ അറിയപ്പെടുന്നു. 1990 കളിൽ അദ്ദേഹം നായകനായും വില്ലനായും അഭിനയിക്കാൻ തുടങ്ങി. 2000 കളുടെ മധ്യത്തിൽ, ഒരു ഇടവേളയ്ക്ക് ശേഷം, കൊക്കി (2006) എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് അദ്ദേഹം പ്രധാന കഥാപാത്രമായി സിനിമകളിൽ അഭിനയിക്കുന്നതിന് മുൻഗണന നൽകി. കമൽ ഹാസനൊപ്പം നമ്മവർ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുകയും ഈ വേഷം അദ്ദേഹത്തിന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു.

ജീവിത രേഖ

[തിരുത്തുക]

ജനനം 1969 ആഗസ്റ്റ് 19 ന് തമിഴ്നാട്ടിൽ. യഥാർത്ഥ പേരു് രഘുകേശവൻ. 50 ൽ ഏറെ മലയാള സിനിമകളിൽ മാസ്റ്റർ രഘു എന്ന പേരിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 1972 ൽ അച്ഛനും ബാപ്പയും എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. കൌമാര പ്രായത്തിൽ അഭിനയിച്ച ഐ.വി. ശശി ചിത്രമായ ഇണ എന്ന ചിത്രവും കുയിലിനെ തേടി എന്ന ചിത്രവും വമ്പൻ ഹിറ്റുകൾ ആയിരുന്നു. മുതിർന്നതിനു ശേഷം രഘു എന്ന പേരിൽ ഏതാനും മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. 1974 ൽ രാജഹംസം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയിരുന്നു. പിന്നീട് 1975ൽ പ്രയാണം, സ്വാമി അയ്യപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി. മലയാള സിനിമയിൽ നസീർ, മധു, ജയൻ, സോമൻ, വിൻസന്റ് തുടങ്ങിയ പ്രതിഭകൾക്ക് ഒപ്പം അഭിനയിച്ച ചുരുക്കം നടന്മാരിൽ ഒരാളാണ് രഘു. അനേകം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മുതിർന്നതിനു ശേഷം പൂർണ്ണമായും തമിഴ് സിനിമയിലേയ്ക്ക് ചേക്കേറി. ബാല്യ കാലത്തിനു ശേഷം അണ്ണാമലൈ എന്ന ചിത്രത്തിൽ രജനീ കാന്തിനൊപ്പവും നമ്മവർ എന്ന ചിത്രത്തിൽ കമൽഹാസനൊപ്പവുമുള്ള അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം മുതലാണ് കരൺ എന്ന പുതിയ പേരിൽ തമിഴിൽ അറിയപ്പെടുന്നത്. അനേകം തമിഴ് സിനിമകളില് വിജയ്, അജിത് എന്നീ നായകന്മാരോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1992-1999 കാലഘട്ടത്തിൽ തമിഴ് സിനിമകളിൽ അദ്ദേഹം നിരവധി വേഷങ്ങൾ ചെയ്തു. കാതൽ കോട്ടൈ, കാതൽ മന്നൻ, ലവ് ടുഡേ, ആശയിൽ ഒരു കടം, നേര്ക്കു നേർ തിരുനെൽവേലി, ഉന്നൈ തേടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം തകർപ്പൻ പ്രകടനം കാഴ്ചവച്ചു. 1999 മുതൽ അദ്ദേഹത്തിന്റെ കരിയർ മങ്ങിത്തുടങ്ങി. കഥാവരയൻ പോലുള്ള സിനിമകളിൽ അഭിനയിച്ചുകൊണ്ട് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാൻ കരൺ ശ്രമിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു. വ്യക്തിജീവിതത്തിൽ സംഭവിച്ച ചില വീഴ്ചകൾക്കുശേഷം അദ്ദേഹം സിനിമാ മേഖലയിൽനിന്ന് അപ്രത്യക്ഷനായി വിദേശത്തേയ്ക്ക് ചേക്കേറി. അദ്ദേഹം സിനിമ ലോകത്ത് നിന്നും മാറാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു സ്ത്രീയുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് കാരണം എന്നാണ് തമിഴ് സിനിമാ ലോകം പറയുന്നത്.[2]

മറ്റ് മേഖലകൾ

[തിരുത്തുക]

ബോളിവുഡ് നടി കരീന കപൂറിനൊപ്പം 45 സെക്കൻഡ് ദൈർഘ്യമുള്ള മഹീന്ദ്ര ഡ്യൂറോയുടെ പരസ്യത്തിലൂടെയാണ് കരൺ തന്റെ പരസ്യ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തിയത്.[3][4]

അഭിനയിച്ച മലയാള സിനിമകൾ

[തിരുത്തുക]

ബാലതാരം: മാസ്റ്റർ രഘു എന്ന പേരിൽ

[തിരുത്തുക]
വർഷംസിനിമകഥാപാത്രംഭാക്ഷകുറിപ്പുകൾ
1972അച്ഛനും ബാപ്പയുംദേവദാസിന്റെ ചെറുപ്പകാലംമലയാളം.കെ.പി. ഉമ്മർ, ജയഭാരതി, അടൂർ ഭാസി, മാസ്റ്റർ രഘു
1972പുള്ളിമാൻമലയാളം
1973തെക്കൻ കാറ്റ്ജോയിമലയാളം
1972പുനർജന്മംമലയാളം
1974രാജഹംസംരാജൻമലയാളംമികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
1975പ്രയാണംഅപ്പുമലയാളംമികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
1975കണ്ണപ്പനുണ്ണിആമ്പുമലയാളം
1975സ്വാമി അയ്യപ്പൻമലയാളംമികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
1975ബാബുമോൻബാബുമോൻമലയാളം
1975മറ്റൊരു സീതമലയാളം
1975മാനിഷാദYoung Kareemമലയാളം
1975പ്രവാഹംചന്തുമലയാളം
1975അയോദ്ധ്യGopiMalayalam
1975കല്യാണപ്പന്തൽMalayalam
1975ചട്ടമ്പിക്കല്ല്യാണിവാസുവിന്റെ കുട്ടിക്കാലംMalayalam
1975അഷ്ടമിരോഹിണിMalayalam
1976പഞ്ചമിചിന്നൻMalayalam
1976തെമ്മാടി വേലപ്പൻവേലപ്പന്റെ ചെറുപ്പംMalayalam
1976അമ്മിണി അമ്മാവൻMalayalam
1976അഗ്നിപുഷ്പംMalayalam
1976മല്ലനും മാതേവനുംMalayalam
1976ചെന്നായ് വളർത്തിയ കുട്ടിMalayalam
1976ആയിരം ജന്മങ്ങൾരാജന്റെ ചെറുപ്പംMalayalam
1977ശ്രീമുരുകൻMalayalam
1977ശ്രീദേവിMalayalam
1977അപരാധിരാജുMalayalam
1977അനുഗ്രഹംരാജന്റെ ചെറുപ്പംMalayalam
1977അച്ചാരം അമ്മിണി ഓശാരം ഓമനരഘുMalayalam
1977ജഗദ്ഗുരു ആദി ശങ്കരൻആദിശങ്കരന്റെ ചെറുപ്പംMalayalamആദിശങ്കരൻറെ ചെറുപ്പകാലം.
1977തോൽക്കാൻ എനിക്കു മനസ്സില്ലMalayalam
1977ഊഞ്ഞാൽരാജൻMalayalam
1977വേഴാമ്പൽMalayalam
1978വെല്ലുവിളിപപ്പൻMalayalam
1978രഘുവംശംMalayalam
1978കുടുംബം നമുക്കു ശ്രീകോവിൽരഘുMalayalam
1978അവളുടെ രാവുകൾസുധാകരൻമലയാളം
1979ചൂളമലയാളം
1979പുതിയ വെളിച്ചംകൊച്ചുഗോവിന്ദൻമലയാളംജയൻ, ജയഭാരതി, മാസ്റ്റർ രഘു
1980അവൻ ഒരു അഹങ്കാരിമലയാളം
1980ചന്ദ്രഹാസംമലയാളംപ്രേംനസീർ, ജയൻ, മാസ്റ്റർ രഘു
1980തീനാളങ്ങൾ' രാമുമലയാളംജയന്റെ ചെറുപ്പകാലം.
1982ഇണവിനോദ്മലയാളംരഘു, ദേവി.
1983കുയിലിനെ തേടിശ്യാംമലയാളംരഘു, രോഹിണി

As lead രഘു - (മലയാള സിനിമ) കരൺ- (തമിഴ് സിനിമ)

[തിരുത്തുക]
YearFilmRoleLanguageNotes
1990മൃദുലAnirudhമലയാളംcredited as രഘു
1991നീലഗിരിമലയാളംcredited as രഘു
മഹസർ Sureshമലയാളംcredited as രഘു
തീച്ചട്ടി ഗോവിന്ദൻHenchman (uncredited role)തമിഴ്
1992അണ്ണാമലൈAshok's sonതമിഴ്Uncredited role
അപാരതHariമലയാളം
1994നമ്മവർRameshതമിഴ്First film credited as കരൺ
1995തൊട്ടിൽ കുഴന്തൈMuraliതമിഴ്
ചന്ദ്രലേഖJamalTamil
1996കോയമ്പത്തൂർ മാപ്പിളൈMaheshTamil
കാതൽ കോട്ടൈSivaTamil
ഗോകുലത്തിൽ സീതൈMohanTamil
1997കാലമെല്ലാം കാത്തിരുപ്പേൻRajaTamil
കാലമെല്ലാം കാതൽ വാഴ്ഗTamil
Love TodayPeterTamil
KaadhaliTamil
Raman AbdullahAbdullahTamil
Nerukku NerMuthukumaraswamyതമിഴ്
Kaduva ThomaVeeranമലയാളം
1998Thulli Thirintha KalamRaghuതമിഴ്
Kangalin Vaarthaigalതമിഴ്
Kaadhal MannanRanjanതമിഴ്
PonmanamKumarതമിഴ്
Color Kanavugalതമിഴ്
Kannedhirey ThondrinalShankarതമിഴ്
KannathalChinna Duraiതമിഴ്
Sollamaleതമിഴ്
Manam Virumbuthe UnnaiChandruതമിഴ്
Kaadhal Kavidhaiതമിഴ്
1999UnnaithediPrakashതമിഴ്
Ullathai Killatheതമിഴ്
Poovellam Kettupparതമിഴ്
Snehaകന്നഡ
Minsara KannaAshokതമിഴ്
Maravathe Kanmaniyeതമിഴ്
Kannupada PoguthaiyaSubramaniതമിഴ്
2000ThirunelveliVaradappanതമിഴ്
Koodi Vazhnthal Kodi NanmaiSivaramanതമിഴ്
Ilayavanതമിഴ്
2001Paarvai Ondre PodhumeManojതമിഴ്
Kottai MariammanEashwarതമിഴ്
NageswariEaswarതമിഴ്
Engalukkum Kaalam VarumRameshതമിഴ്
Sonnal Thaan KathalaInbarajTamil
Kunguma Pottu Gounderതമിഴ്
Kabadi Kabadiതമിഴ്
Alli ArjunaKishoreതമിഴ്
2002Sri Bannari AmmanVaanamaalaiതമിഴ്
2003Nee Varum Paathaiyellamതമിഴ്
2004ArasatchiPrakashതമിഴ്
IsraMuhammed Israമലയാളം
2006KokkiKokkiതമിഴ്
2007Karuppusamy KuththagaithaararKaruppusamyതമിഴ്
Thee NagarMuruganതമിഴ്
2008KathavarayanKathavarayanതമിഴ്
2009Malayanതമിഴ്
2010Kanagavel KaakaKanagavelതമിഴ്
Irandu MugamParthasarathyതമിഴ്
2011Thambi Vettothi SundaramSundaramതമിഴ്
2013KanthaKanthaതമിഴ്
2014SooranSooranതമിഴ്
2016Uchathula ShivaShivaതമിഴ്
Kanniyum Kaalaiyum Sema Kadhalതമിഴ്Filming

അവാർഡുകൾ

[തിരുത്തുക]

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

1974 - മികച്ച ബാലതാരം - രാജഹംസം

1975 - മികച്ച ബാലതാരം - പ്രയാണം, സ്വാമി അയ്യപ്പൻ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

2009 - മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് - മലയൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 24 സെപ്റ്റംബർ 2016. Retrieved 19 സെപ്റ്റംബർ 2016.
  2. "കരൺ പോയ്മറഞ്ഞതെവിടെ?".
  3. "Kareena Kapoor has no ego hassles: Karan". The Times of India. 14 ജനുവരി 2012. Archived from the original on 21 സെപ്റ്റംബർ 2013. Retrieved 8 ഫെബ്രുവരി 2013.
  4. "Why South Indian characters are replacing Punjabi Mundas in ads". The Economic Times. Archived from the original on 22 സെപ്റ്റംബർ 2018. Retrieved 19 മേയ് 2017.
"https://ml.wikipedia.org/w/index.php?title=മാസ്റ്റർ_രഘു_(കരൺ)&oldid=4595042" എന്ന താളിൽനിന്ന് ശേഖരിച്ചത്