Jump to content

കാക്കത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാക്കത്തമ്പുരാട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാക്കത്തമ്പുരാൻ
Ashy Drongo
കൊൽക്കത്തയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. leucophaeus
Binomial name
Dicrurus leucophaeus
Vieillot, 1817
Breeding ranges of the various races according to Vaurie, note that some subspecies are no longer considered valid[2]

ആനറാഞ്ചി പക്ഷിയുടെ അടുത്തബന്ധുക്കളാണ്‌ കാക്കത്തമ്പുരാൻ[3] [4][5][6] അഥവാ കാക്കത്തമ്പുരാട്ടി. ഇംഗ്ലീഷ്: Grey( Ashy)Drongo ശാസ്ത്രീയനാമം: ഡൈക്രൂറസ് ല്യൂകോഫേയസ (Dicrurus leucophaeus) കേരളത്തിൽ ഇതൊരു ദേശാടനക്കിളിയാണ്. ലിംഗവ്യത്യാസം എടുത്തുപറയാനില്ല. ആനറാഞ്ചിയേക്കാൾ ചെറിയ ശരീരമാണ്.

Ashy drongo bird
Ashy drongo bird photo
Ashy drongo bird front view

വിതരണം

[തിരുത്തുക]

തെക്കേ ഏഷ്യയിൽ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മലനിരകൾ മുതൽ തെക്ക് കിഴക്ക് ചൈന, ഇന്തോനേഷ്യ എന്നിവടങ്ങളിൽ ഈ പക്ഷികളെ കാണപ്പെടുന്നു. ഇതിന്റെ പ്രജനനം പ്രധാനമായും ഹിമാലയൻ വനനിരകളിലാണ്. കൂടാതെ ഇത് കാലാവസ്ഥ വ്യതിയായനമനുസരിച്ച് ഇന്ത്യയുടെ തെക്ക് ഭാഗങ്ങളിലേക്കും, ശ്രീലങ്കയിലേക്കും ദേശാടനം നടത്താറുണ്ട്.

വിവരണം

[തിരുത്തുക]

ഈ പക്ഷി വിഭാഗം സാധാരണയായി മലനിരകളിലെ വനങ്ങളിൽ കാണപ്പെടുന്നു. ഇതിന്റെ ഒരു കൂട്ടിൽ സാധാരണ മൂന്നോ, നാലോ മുട്ടകൽ ഒന്നിച്ച് ഇടുന്നു. ഈ വിഭാഗത്തിലെ പക്ഷികൾ മറ്റു ജീവികളെ അധികം ഭയമില്ലാതെ സഞ്ചരിക്കുന്ന ഇനമാണ്. സാധാരണ നീളം ശരാശരി 29 സെ.മി ഉണ്ടാവും. ഭയമില്ലാത്ത വർഗ്ഗത്തിൽ പെടുന്ന പക്ഷി ആയതു കൊണ്ട്, ഇത് അതിന്റെ കൂടൂകൾ ആക്രമിക്കുന്ന ഇതിന്റെ വർഗ്ഗത്തിൽ തന്നെയുള്ള മറ്റ് വലിയ പക്ഷികളെ ഇത് ആക്രമിക്കാറുമുണ്ട്.

പ്രായപൂർത്തിയായ കാക്കത്തമ്പുരാൻ പക്ഷി, ഇരുണ്ട് ചാര നിറത്തിൽ കാണപ്പെടുന്നു. ഇതിന്റെ വാൽ നല്ല നീളത്തിലാണ്. ചിറകുകൾ ചാ‍ര നിറത്തിന്റെ വകഭേദങ്ങൾ നിറഞ്ഞതാണ്. ചില വർഗ്ഗങ്ങളിൽ വെളുത്ത് തൂവലുകൾ ഇടവിട്ട് കാണാറുണ്ട്. ഇതിന്റെ കാലുകൾ ചെറുതാണ്.

ബന്ധുക്കൾ

[തിരുത്തുക]
കാടുമുഴക്കി
  • ആനറാഞ്ചി ഇംഗ്ലീഷിൽ Drongo.(Dicrurus macrocercus) ശരീരം മൊത്തം തിളക്കമുള്ള കറുത്ത നിറം, കൃശാഗാത്രൻ.
  • കാടുമുഴക്കി- ഇംഗ്ലീഷ്: (Racket-tailed drongo). ആനറാഞ്ചി വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണിത്. ദേഹമാസകലം മിനുങ്ങുന്ന കറുപ്പു നിറം. നീണ്ട വാലിന്റെ അറ്റത്തു മാത്രം ഇഴകളുള്ള കമ്പിത്തൂവലുകളാണ് ശ്രദ്ധേയമായൊരു സവിശേഷത. വാലിൻറെ ആകെ നീളം ഏതാണ്ട് 30 സെന്റീമീറ്ററോളം വരും
  • കാക്കരാജൻ - വൈറ്റ് ബെല്ലീഡ് ഡോംഗോ. (Dicrucus caerulescens) കാഴ്ചക്കു കാക്കത്തമ്പുരാനെപ്പോലെയാണെങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം തൂവെള്ളയാണ്‌.
  • ലളിതക്കാക്ക - ബ്രോൺസ്‌ഡ് ഡ്രോംഗോ.(Dicrucus aeneus) ആകൃതി ആനരാഞ്ചിയെപ്പോലെ തന്നെ പക്ഷേ മറ്റുള്ളവയേക്കാൾ ചെറുതും ദേഹത്തൊട്ടാകെ നീലയും പച്ചയും നിറങ്ങൾ സമ്മേളിക്കുന്നു. അസാധാരണമായ തിളക്കം

അവലംബം

[തിരുത്തുക]
  1. "Dicrurus leucophaeus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 24 Oct 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Vaurie, Charles. (1949). "A revision of the bird family Dicruridae". Bulletin of the AMNH. 93 (4): 203–342. hdl:2246/1240.
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാക്കത്തമ്പുരാൻ&oldid=3802845" എന്ന താളിൽനിന്ന് ശേഖരിച്ചത്