രണ്ട് ലോകം
രണ്ട് ലോകം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഹരി പോത്തൻ |
രചന | മാലിയം രാജഗോപാൽ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ജയഭാരതി അടൂർ ഭാസി, |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | [അശോക് കുമാർ]][1] Ramachandra Babu |
ചിത്രസംയോജനം | കെ.നാരായണൻ |
സ്റ്റുഡിയോ | സുപ്രിയ |
വിതരണം | ഹസീന ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സുപ്രിയയുടെ ബാനറിൽ 1977ൽ ഹരിപോത്തൻ നിർമ്മിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രണ്ട്‍ ലോകം. മാലിയം രാജഗോപാലിന്റെ കഥക്ക് പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവും തയ്യാറാക്കി. ഹസീനഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. [2] പ്രേം നസീർ ,ജയൻ,ജയഭാരതി,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ യൂസഫലി കേച്ചേരി യുടെ വരികൾക്ക് ജി. ദേവരാജൻസംഗീതം നൽകിയ പാട്ടുകളൂണ്ട്.[3][4][5]
കഥാസാരം
[തിരുത്തുക]സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും രണ്ട് ലോകമാണ് ചിത്രത്തിൻറെ കേന്ദ്രബിന്ദു. സമ്പത്തിന്റെ ഹുങ്കും പാവപ്പെട്ടവരുടെ കൂട്ടായ്മയും തമ്മിൽ പോരു നടന്ന എഴുപത് കാലഘട്ടത്തെ വരച്ചിടുന്ന ചിത്രത്തിൽ സമ്പന്നതയിൽ നിന്ന് സാധാരണക്കാരന്റെ വീട്ടിലേക്ക വരേണ്ടിവരുന്ന ഒരു ചെറുപ്പക്കാരിയുടെ മാനസിക സംഘർഷമാണ് കുറിക്കപ്പെടുന്നത്. ശങ്കരക്കുറുപ്പ് മുതലാളിയുടെ കാര്യസ്ഥനാണ് ഗോവിന്ദൻ. അയാളുടെ മകനായ സുരേന്ദ്രൻ പണത്തേക്കാളധികം മനുഷ്യത്വത്തിനു പ്രാധാന്യം നൽകുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ ഹുങ്ക് കാണിക്കുന്ന കുറുപ്പിന്റെ പുത്രി രാധയുമായി പലപ്പോഴും ഇടയുന്നു. കൂലി കൂടുതൽ ചോദിച്ചതിന് കൊയ്യാൻ വേറെ ആളെ കൊണ്ടുവന്ന മുതലാളിയെ സുരേന്ദ്രൻ തടയുന്നു. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിനു അങ്ങുന്നിനു എതിരായി സുരേന്ദ്രൻ വരുന്നു. സുരേന്ദ്രനെ കളിയാക്കാൻ സുരേന്ദ്രൻ ജയിച്ചാൽ മകളെ കെട്ടിച്ച് കൊടുക്കാമെന്ന് കുറുപ്പങ്ങുന്ന് വെല്ലുവിളിക്കുന്നു. സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്നു. അച്ഛനെ അപമാനത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ രാധ അയാളെ കല്യാണം കഴിക്കുന്നു. ആ പാവപ്പെട്ട വീട്ടിലെ പണികളും പാടത്തുപണിക്കും എല്ലാം സഹായിക്കേണ്ടി വരുന്നു. എന്നാൽ രണ്ട് ലോകത്തിൽ ജീവിച്ച അവർക്ക് താഴെക്ക് ഇറങ്ങിവരാൻ സാധിക്കുന്നില്ല. അവസാനം മരിക്കാൻ തീരുമാനിക്കുന്ന അവളെ സുരേന്ദ്രൻ രക്ഷിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | സുരേന്ദ്രൻ |
2 | എം.ജി.സോമൻ | ബാലൻ |
3 | ബഹദൂർ | ഗോവിന്ദൻ |
4 | ജയഭാരതി | രാധ |
5 | ജയൻ | ബാലു |
6 | ജോസ് പ്രകാശ് | ശങ്കരക്കുറുപ്പ് |
7 | ശാരദ | ശാന്ത(രാധയുടെ നാത്തൂൻ) |
8 | മീന | ജാനകി |
9 | കവിയൂർ പൊന്നമ്മ | മാധവി (രാധയുടെ അമ്മ) |
10 | അടൂർ ഭാസി | കൊച്ചുകുറുപ്പ് |
11 | കുഞ്ചൻ | കുട്ടൻ |
12 | മണവാളൻ ജോസഫ് | പാച്ചുപിള്ള |
13 | കെപിഎസി ലളിത | പഞ്ചമി |
14 | ഉഷാറാണി | മാല |
15 | കെ എ വാസുദേവൻ |
ഗാനങ്ങൾ :യൂസഫലി കേച്ചേരി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മംഗല്യത്താലിയിട്ട | കെ ജെ യേശുദാസ് | |
2 | ഓർക്കാപ്പുറത്തൊരു | പി. ജയചന്ദ്രൻ സംഘം | |
3 | റോജാ മലരേ | പി. മാധുരി | പഹാഡി |
4 | വേമ്പനാട്ടു കായലിന്നു | കെ ജെ യേശുദാസ് സംഘം | |
5 | വിലാസ ലതികേ | കെ ജെ യേശുദാസ് സംഘം | ആഭേരി |
അവലംബം
[തിരുത്തുക]- ↑ Ajith Kumar, P. K. (24 October 2014). created magic with movie cam "He created magic with movie camera". The Hindu. Retrieved 1 April 2017.
{{cite news}}
: Check|url=
value (help) - ↑ "രണ്ട് ലോകം". m3db.com. Retrieved 2017-10-08.
- ↑ "രണ്ട് ലോകം". www.malayalachalachithram.com. Retrieved 2017-10-08.
- ↑ "രണ്ട് ലോകം". malayalasangeetham.info. Retrieved 2017-10-08.
- ↑ "രണ്ട് ലോകം". spicyonion.com. Retrieved 2014-10-08.
- ↑ "രണ്ട് ലോകം(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രണ്ട് ലോകം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണാൻ
[തിരുത്തുക]രണ്ട് ലോകം 1977
[[വർഗ്ഗം:പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ}]]
- Pages using the JsonConfig extension
- CS1 errors: URL
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ഹരി പോത്തൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- യൂസഫലി- ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ