ഉള്ളടക്കത്തിലേക്ക് പോവുക

രാജഹംസം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജഹംസം
സംവിധാനംഹരിഹരൻ
കഥകെ.ടി മുഹമ്മദ്
തിരക്കഥകെ.ടി മുഹമ്മദ്
നിർമ്മാണംഹരി പോത്തൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ശ്രീവിദ്യ
ബഹദൂർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
സുപ്രിയ
വിതരണംവിമല റിലീസ്
റിലീസ് തീയതി
  • 11 October 1974 (1974-10-11)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1974ൽ ഹരിഹരൻ സംവിധാനം ചെയ്ത് ഹരി പോത്തൻ നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് രാജഹംസം (രാജകുടുംബം)[1]. പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, കെ പി എ സി ലളിത എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[2] [3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർചന്ദ്രൻ
2ജയഭാരതിരാധ
3ബഹദൂർവാച്ചർ കേശവൻ നായർ
4ടി.ആർ. ഓമനജാനകി (വാച്ചറുടെ ഭാര്യ)
5എം.ജി. സോമൻനാണുക്കുട്ടൻ
6അടൂർ ഭാസികൃഷ്ണൻ കുട്ടി
7രാഘവൻ ജനാർദ്ദനൻ
8ശ്രീവിദ്യസരസ രാധയുടെ ചേച്ചി
9കെ.പി. ഉമ്മർസോമൻ
10ടി.എസ്. മുത്തയ്യചന്ദ്രന്റെ അച്ഛൻ
11ശങ്കരാടിശങ്കരൻ നായർ
12ജമീല മാലിക്ശകുന്തള
13പറവൂർ ഭരതൻപത്മനാഭൻ
14പി ആർ മേനോൻ
15വിധുബാലരാധ 1 (ചന്ദ്രന്റെ ആദ്യകാമുകി)
16കെ.പി.എ.സി. ലളിതശ്യാമള
17മാസ്റ്റർ രഘുരാജൻ
18മീനദേവകി (ചന്ദ്രന്റെ അമ്മ‌)
19ഷംസുദ്ദീൻ
20ജെ എ ആർ ആനന്ദ്

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം : ജി. ദേവരാജൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ചെമ്പകം പൂക്കുന്നപി. മാധുരി
2കേശഭാരം കബരിയിൽപി.കെ. മനോഹരൻശങ്കരാഭരണം
3പച്ചിലയും കത്രികയുംപി. ജയചന്ദ്രൻ
4പ്രിയേ നിൻ ഹൃദയമൊരുകെ ജെ യേശുദാസ്
5സന്യാസിനികെ ജെ യേശുദാസ്കാപ്പി
6ശകുന്തളേഅയിരൂർ സദാശിവൻ

കഥാതന്തു

[തിരുത്തുക]

വേദനിക്കുന്ന കോടീശ്വരൻ എന്ന സങ്കല്പം ഭംഗിയായി അവതരിപ്പിച്ച ഒരു ചിത്രം. ഇതിലെ നായകനു (ചന്ദ്രൻ പ്രേം നസീർ)താൻ പ്രേമിച്ച സുന്ദരികൾ ഒക്കെ തന്റെ സമ്പന്നത ഒരു വിവാഹ തടസ്സമായി വരുന്നു. രണ്ട് കാമുകിമാരും രാധമാരാണ്. ഒന്നാം രാധ (വിധുബാല) ഒരു പാവപ്പെട്ടവളായതുകൊണ്ട് രാജന്റെ അച്ഛൻ ഉയർത്തിയ ഭീഷണിയാൽ ആത്മഹത്യ ചെയ്യുന്നു. രണ്ടാം രാധ(ജയഭാരതി) തന്റെ ചേച്ചിയെ ഒരു സമ്പന്നൻ ചതിച്ചതുകൊണ്ട് പണക്കാരെ സ്നേഹിക്കില്ലെന്ന് ചേച്ചിക്ക് വാക്ക് നൽകിയവളാണ്. എന്തെല്ലാം തെളിവുകളൂണ്ടായിട്ടും ചേച്ചിക്കുകൊടുത്തവാക്കിൽ ഉറച്ചുനിൽക്കാൻ വാശിപിടിക്കുന്ന രാധ രണ്ടാമത്തവൾ ആണ് ഈ സിനിമയുടെ കാതൽ. ഇതിനിടയിൽ ശാകുന്തളത്തിന്റെ ഒരു ഹാസ്യാനുകരണം അടൂർഭാസി- ജമീലാ മാലിക് ജോടി അവതരിപ്പിച്ച ദുഷ്ഷന്ത-ശകുന്തളാ കഥയും നടക്കുന്നു.

അവലംബം

[തിരുത്തുക]
  1. "രാജഹംസം (1974)". www.m3db.com. Retrieved 2018-10-16.
  2. "രാജഹംസം (1974)". www.malayalachalachithram.com. Retrieved 2018-10-02.
  3. "രാജഹംസം (1974)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2018-10-02.
  4. "രാജഹംസം (1974) [1974]". en.msidb.org. Archived from the original on 2014-10-06. Retrieved 2018-10-02.
  5. "രാജഹംസം (1974)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "രാജഹംസം (1974)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജഹംസം_(ചലച്ചിത്രം)&oldid=4573787" എന്ന താളിൽനിന്ന് ശേഖരിച്ചത്