Jump to content

നഖക്ഷതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഖക്ഷതങ്ങൾ
ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനംഹരിഹരൻ
നിർമ്മാണംഗായത്രി
പാർവ്വതി
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾവിനീത്
തിലകൻ
മോനിഷ
സലീമ
സംഗീതംബോംബെ രവി
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഗായത്രി സിനിമ
റിലീസിങ് തീയതിഏപ്രിൽ 11 1986
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം140 മിനിറ്റ്

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. ഗായത്രി സിനിമയുടെ ബാനറിൽ ഗായത്രി, പാർവ്വതി എന്നിവർ നിർമ്മിച്ച ഈ ചിത്രം വിനീത്, മോനിഷ, സലീമ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു. ഗായകൻ പി. ജയചന്ദ്രൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ ആണ്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു വൻ വിജയമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വളരെ ശ്രദ്ധേയമാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
വിനീത് രാമു
തിലകൻ
ജഗന്നാഥ വർമ്മ
പി. ജയചന്ദ്രൻ
ബഹദൂർ
മോനിഷ ഗൌരി
സലീമ ലക്ഷ്മി
കവിയൂർ പൊന്നമ്മ

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത പകർന്നത് ബോംബെ രവി ആണ്. "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി" എന്ന ഗാനത്തിന്റെ ആലാപനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ഗാനങ്ങൾ
ഗാനം പാടിയത്
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി... കെ.എസ്. ചിത്ര
കേവല മർത്ത്യഭാഷ കേൾക്കാത്ത... പി. ജയചന്ദ്രൻ[1]
നീരാടുവാൻ നിളയിൽ നീരാടുവാൻ... കെ.ജെ. യേശുദാസ്
വ്രീളാഭരിതയായ്... പി. ജയചന്ദ്രൻ
ആരേയും ഭാവഗായകനാക്കും... കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം എം.എസ്. മണി
കല എസ്. കോന്നനാട്
വസ്ത്രാലങ്കാരം നടരാജൻ, ബാലകൃഷ്ണൻ
നൃത്തം ശ്രീധരൻ
പരസ്യകല പി.എൻ. മേനോൻ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം മൊണാലിസ
നിർമ്മാണ നിയന്ത്രണം ആർ.എസ്. മണി
നിർമ്മാണ നിർവ്വഹണം ആർ.കെ. നായർ

പുരസ്കാരങ്ങൾ

[തിരുത്തുക]
1986 ദേശീയ ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 766. 2012 ഒക്ടോബർ 29. Archived from the original on 2012-11-12. Retrieved 2013 മെയ് 15. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നഖക്ഷതങ്ങൾ&oldid=3948313" എന്ന താളിൽനിന്ന് ശേഖരിച്ചത്