കടവ് (ചലച്ചിത്രം)
ദൃശ്യരൂപം
കടവ് | |
---|---|
സംവിധാനം | എം.ടി. വാസുദേവൻ നായർ |
നിർമ്മാണം | എം.ടി. വാസുദേവൻ നായർ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
ആസ്പദമാക്കിയത് | കടത്തുതോണി (എസ്.കെ. പൊറ്റെക്കാട്ട്) |
അഭിനേതാക്കൾ | സന്തോഷ് ആന്റണി കുഞ്ഞാണ്ടി ബാലൻ കെ. നായർ തിലകൻ മോനിഷ ഭാഗ്യ രൂപ |
സംഗീതം | രാജീവ് താരാനാഥ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ബി. ലെനിൻ |
സ്റ്റുഡിയോ | നോവൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 104 മിനിട്ടുകൾ |
എസ്.കെ. പൊറ്റെക്കാട്ടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ തിരക്കഥയും, സംവിധാനവും നിർവഹിച്ച് 1991ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കടവ്. സന്തോഷ് ആന്റണി, ബാലൻ കെ. നായർ, തിലകൻ, മോനിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നതും എം.ടി. വാസുദേവൻ നായരാണ്. രാജീവ് താരാനാഥാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.[1] ഈ ചലച്ചിത്രത്തിൽ ഗാനങ്ങൾ ഇല്ല.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ ധാരാളം അംഗീകാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.
അന്തർദേശീയ പുരസ്കാരങ്ങൾ
[തിരുത്തുക]- സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ - സ്പെഷ്യൽ ജൂറി പുരസ്കാരം
- ജാപ്പനീസ് ഫിലിം ഫെസ്റ്റിവൽ - ഗ്രാൻഡ് പ്രീ
ദേശീയ ചലച്ചിത്ര പുരസ്കാരം
[തിരുത്തുക]- മികച്ച തിരക്കഥ
- മികച്ച ഫീച്ചർ ഫിലിം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
[തിരുത്തുക]- മികച്ച ചലച്ചിത്രം
- മികച്ച തിരക്കഥ
- മികച്ച ബാലതാരം - സന്തോഷ് ആന്റണി
അവലംബം
[തിരുത്തുക]- ↑ 1.0 1.1 സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ, കടവ്. "മലയാളസംഗീതം.ഇൻഫോ". Retrieved 2013 മേയ് 28.
{{cite web}}
: Check date values in:|accessdate=
(help)