Jump to content

മങ്കമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മങ്കമ്മ
സ്ക്രീൻഷോട്ട്
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംഎൻ.എഫ്.ഡി.സി
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾരേവതി
നെടുമുടി വേണു
തിലകൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ
വിജയരാഘവൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംവേണുഗോപാൽ
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

ടി.വി. ചന്ദ്രന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് രേവതി, നെടുമുടി വേണു, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിജയരാഘവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മങ്കമ്മ. എൻ.എഫ്.ഡി.സിയാണ് ഈ ചിത്രം നിർമ്മിച്ചത്.

പ്രമേയം

[തിരുത്തുക]

സമീപഭൂതകാല ചരിത്രത്തിലെ രണ്ടു തീക്ഷ്ണ സന്ദർഭങ്ങളിലൂടെയാണ് മങ്കമ്മ കടന്നു പോകുന്നത്.ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വിമോചനസമരത്താൽ തകർക്കപ്പെടുന്നതിന്റെയും അടിയന്തരാവസ്ഥയോടെ ഇന്ത്യൻ ജനാധിപത്യം അതിന്റെ പ്രച്ഛന്ന വേഷം സ്വയം അഴിച്ചു കളയുകയും ചെയ്ത രണ്ടു ഘട്ടങ്ങളാണ് സിനിമയുടെ പശ്ചാത്തലം.[1]

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
രേവതി മങ്കമ്മ
നെടുമുടി വേണു നായർ
തിലകൻ കറുപ്പൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ മന്നാടിയാർ
വിജയരാഘവൻ ബാലൻ
ജഗദീഷ്
ഗോപകുമാർ വർഗ്ഗീസ് മാപ്ല
എം.ജി. ശശി വേലായുധൻ
വി.കെ. ശ്രീരാമൻ കോണ്ട്രാക്ടർ
രവി വള്ളത്തോൾ ഡോൿടർ എം.എസ്. മേനോൻ

സംഗീതം

[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ജോൺസൺ ആണ്.

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സണ്ണി ജോസഫ്
ചിത്രസം‌യോജനം വേണുഗോപാൽ
കല നേമം പുഷ്പരാജ്
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.പി.എൻ. കുട്ടി

അവലംബം

[തിരുത്തുക]
  1. സിനിമയുടെ വർത്തമാനം, ഒ.കെ.ജോണി (2001). മങ്കമ്മയുടെ ജീവിതം. ഒലിവ് പബ്ലിക്കേഷൻസ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മങ്കമ്മ&oldid=2330733" എന്ന താളിൽനിന്ന് ശേഖരിച്ചത്