മങ്കമ്മ
ദൃശ്യരൂപം
(Mangamma Malayalam Movie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മങ്കമ്മ | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
നിർമ്മാണം | എൻ.എഫ്.ഡി.സി |
രചന | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | രേവതി നെടുമുടി വേണു തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ വിജയരാഘവൻ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | വേണുഗോപാൽ |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.വി. ചന്ദ്രന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് രേവതി, നെടുമുടി വേണു, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിജയരാഘവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മങ്കമ്മ. എൻ.എഫ്.ഡി.സിയാണ് ഈ ചിത്രം നിർമ്മിച്ചത്.
പ്രമേയം
[തിരുത്തുക]സമീപഭൂതകാല ചരിത്രത്തിലെ രണ്ടു തീക്ഷ്ണ സന്ദർഭങ്ങളിലൂടെയാണ് മങ്കമ്മ കടന്നു പോകുന്നത്.ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വിമോചനസമരത്താൽ തകർക്കപ്പെടുന്നതിന്റെയും അടിയന്തരാവസ്ഥയോടെ ഇന്ത്യൻ ജനാധിപത്യം അതിന്റെ പ്രച്ഛന്ന വേഷം സ്വയം അഴിച്ചു കളയുകയും ചെയ്ത രണ്ടു ഘട്ടങ്ങളാണ് സിനിമയുടെ പശ്ചാത്തലം.[1]
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
രേവതി | മങ്കമ്മ |
നെടുമുടി വേണു | നായർ |
തിലകൻ | കറുപ്പൻ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | മന്നാടിയാർ |
വിജയരാഘവൻ | ബാലൻ |
ജഗദീഷ് | |
ഗോപകുമാർ | വർഗ്ഗീസ് മാപ്ല |
എം.ജി. ശശി | വേലായുധൻ |
വി.കെ. ശ്രീരാമൻ | കോണ്ട്രാക്ടർ |
രവി വള്ളത്തോൾ | ഡോൿടർ എം.എസ്. മേനോൻ |
സംഗീതം
[തിരുത്തുക]ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ജോൺസൺ ആണ്.
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | വേണുഗോപാൽ |
കല | നേമം പുഷ്പരാജ് |
ചമയം | പട്ടണം റഷീദ് |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
ശബ്ദലേഖനം | ടി. കൃഷ്ണനുണ്ണി |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | കെ.പി.എൻ. കുട്ടി |
അവലംബം
[തിരുത്തുക]- ↑ സിനിമയുടെ വർത്തമാനം, ഒ.കെ.ജോണി (2001). മങ്കമ്മയുടെ ജീവിതം. ഒലിവ് പബ്ലിക്കേഷൻസ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മങ്കമ്മ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മങ്കമ്മ – മലയാളസംഗീതം.ഇൻഫോ