വിലാപങ്ങൾക്കപ്പുറം
വിലാപങ്ങൾക്കപ്പുറം | |
---|---|
![]() | |
സംവിധാനം | ടി.വി. ചന്ദ്രൻ |
നിർമ്മാണം | ആര്യാടൻ ഷൗക്കത്ത് |
കഥ | ആര്യാടൻ ഷൗക്കത്ത് |
തിരക്കഥ | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | ബിജു മേനോൻ പ്രിയങ്ക സുധീഷ് സുഹാസിനി |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ബീന പോൾ |
റിലീസിങ് തീയതി | ജൂൻ 12, 2009 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് 2009-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വിലാപങ്ങൾക്കപ്പുറം.
കഥാസംഗ്രഹം[തിരുത്തുക]
2002-ൽ ഗുജറാത്തിൽ നടന്ന കലാപത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരായ സാഹിറയും (പ്രിയങ്ക നായർ) സഹോദരിയും പിതാവായ യൂസഫ് അലിയോടൊപ്പം (എം.ആർ. ഗോപകുമാർ) ഗുജറാത്തിലെ നഗരമായ അഹമ്മദാബാദിൽ കഴിഞ്ഞുവരികെ പൊട്ടിപ്പുറപ്പെടുന്ന കലാപത്തിൽ സാഹിറ അക്രമികളാൽ ബലാത്സംഘത്തിനിരയാകുകയും കുടുംബാഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നു. അവിടെ നിന്നും ഒരു ലോറിയുടെ പുറകിൽ കയറിരക്ഷപ്പെടുന്ന സാഹിറ പിതാവിന്റെ നഗരമായ കോഴിക്കോട് എത്തിപ്പെടുന്നു. അബോധാവസ്ഥയിലായിരുന്ന സാഹിറ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സംഭവിച്ചകാര്യങ്ങൾ ചിന്തിക്കാനോ സംസാരിച്ച് പ്രതിഫലിപ്പിക്കാനോ സാധിക്കാതിരുന്ന സാഹിറ ഡോക്ടറായ ഗോപിനാഥിന്റെയും (ബിജു മേനോൻ) ഡോക്ടർ മേരി വർഗീസിന്റെയും (സുഹാസിനി) സംരക്ഷണയിൽ ആശുപത്രിയിൽ തന്നെ കഴിഞ്ഞു വരുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- പ്രിയങ്ക - സാഹിറ
- ബിജു മേനോൻ - ഡോ: ഗോപിനാഥ്
- സുഹാസിനി - ഡോ: മേരി വർഗീസ്
- എം.ആർ. ഗോപകുമാർ - യൂസഫ് അലി (സാഹിറയുടെ പിതാവ്)
- ശ്രീരാമൻ - സലിം ഭായ്
- സുധീഷ് - ഖാദർ കുട്ടി
- തിലകൻ - ഗോപാലൻ
- ഇന്ദ്രൻസ്
- ഇർഷാദ്
- നന്ദു
- നിലമ്പൂർ ആയിഷ
- കോഴിക്കോട് ശാന്താദേവി
- പ്രവീണ
- സീനത്ത്