ഓർമ്മകളുണ്ടായിരിക്കണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർമ്മകളുണ്ടായിരിയ്ക്കണം
ഭരത് ഗോപിയും ബാലതാരം നിഥിനും, ചലച്ചിത്രത്തിലെ ഒരു ദൃശ്യം
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംസലാം കാരശ്ശേരി
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾമമ്മൂട്ടി
മാസ്റ്റർ നിഥിൻ
ഭരത് ഗോപി
പ്രിയംബദ റായ്
നെടുമുടി വേണു
കുക്കു പരമേശ്വരൻ
ശ്രീനിവാസൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോനവധാര മൂവീ മേക്കേഴ്സ്
റിലീസിങ് തീയതി1995
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം91 മിനിറ്റ്

ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർമ്മകളുണ്ടായിരിയ്ക്കണം. 1958-ൽ കേരളത്തിൽ നടന്ന വിമോചന സമരത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സലാം കാരശ്ശേരി നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടി, മാസ്റ്റർ നിഥിൻ, ഭരത് ഗോപി, പ്രിയംബദ റായ്, നെടുമുടി വേണു, കുക്കു പരമേശ്വരൻ, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം[തിരുത്തുക]

1959 കാലയളവിലെ ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം. കേരളത്തിലെ കമ്മ്യുണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രത്തിൽ അധികാരമുള്ള നെഹ്രു മന്ത്രിസഭ പിരിച്ചുവിട്ട കാലം. ഈ പരിതസ്ഥിതിയിൽ ജയൻ (നിതിൻ) എന്ന ബാലന്റെ കണ്ണുകളിലൂടെ ചിത്രം ചരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ടെയിലർ ഭാസി (മമ്മൂട്ടി) , കോൺഗ്രസ് ചായ്വുള്ള ജയന്റെ അച്ഛൻ , ലോകാവസാനം പ്രവചിച്ചു നടക്കുന്ന ശാസ്ത്രജ്ഞൻ എന്നിവരെ കേന്ദ്രീകരിച്ചു ചിത്രം മുന്നോട്ടു നീങ്ങുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.m3db.com/node/23884
  2. "Soul on Fire". The Indian Express. cscsarchive.org. April 19, 1998. Retrieved March 16, 2011.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "Kerala State Film Awards 1995". Kerala State Chalachitra Academy. Archived from the original on 2011-07-13. Retrieved March 16, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓർമ്മകളുണ്ടായിരിക്കണം&oldid=3843849" എന്ന താളിൽനിന്ന് ശേഖരിച്ചത്