അനശ്വരം
ദൃശ്യരൂപം
അനശ്വരം | |
---|---|
സംവിധാനം | ജോമോൻ |
നിർമ്മാണം | രാജു |
രചന | ടി.എ. റസാഖ് |
അഭിനേതാക്കൾ | മമ്മൂട്ടി ഇന്നസെന്റ് കുതിരവട്ടം പപ്പു ശ്വേത മേനോൻ |
സംഗീതം | ഇളയരാജ |
ഗാനരചന | പി.കെ. ഗോപി |
ഛായാഗ്രഹണം | വേണു |
വിതരണം | ശ്രീരാം പിൿചേഴ്സ് |
റിലീസിങ് തീയതി | 1991 ഓഗസ്റ്റ് 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി, ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശ്വേത മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1991 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനശ്വരം. ടി.എ. റസാഖ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നടി ശ്വേത മേനോൻ അഭിനയിച്ച ആദ്യ മലയാളചിത്രമാണിത്. സരസ്വതി ചൈതന്യയുടെ ബാനറിൽ രാജു നിർമ്മിച്ച ഈ ചിത്രം ശ്രീരാം പിൿചേഴ്സ് വിതരണം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ഡാനിയൽ ഡിസൂസ |
ഇന്നസെന്റ് | |
കുതിരവട്ടം പപ്പു | |
ശങ്കരാടി | |
കുഞ്ചൻ | |
അപ്പഹാജ | |
ശ്വേത മേനോൻ | കാതറിൻ |
സുകുമാരി |
സംഗീതം
[തിരുത്തുക]പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഇളയരാജ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.
- ഗാനങ്ങൾ
- കള്ളെല്ലാം – എസ്.പി. ബാലസുബ്രഹ്മണ്യം, മലേഷ്യ വാസുദേവൻ, സി.ഒ. ആന്റോ
- താരാപഥം ചേതോഹരം – എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വേണു |
കല | സന്തോഷ് കൈപ്പിള്ളി |
ചമയം | ബാലകൃഷ്ണൻ |
വസ്ത്രാലങ്കാരം | മഹി |
സംഘട്ടനം | ത്യാഗരാജൻ |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുരേഷ് മെർലിൻ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | എൻ. വിജയകുമാർ |
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ | എസ്. ജയകുമാർ |
വാതിൽപുറചിത്രീകരണം | ആനന്ദ് സിനി യൂണിറ്റ് |
ഓഫീസ് നിർവ്വഹണം | റൊയ് പി. മാത്യു |
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- അനശ്വരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അനശ്വരം – മലയാളസംഗീതം.ഇൻഫോ