ഡബിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡബിൾസ്
സംവിധാനം സോഹൻ സീനു ലൽ
നിർമ്മാണം കെ. കെ. നാരായണദാസ്
രചന സച്ചി-സേതു
അഭിനേതാക്കൾ മമ്മൂട്ടി
നദിയ മൊയ്തു
തപസി പണ്ണു
സംഗീതം ജെയിംസ് വസന്തൻ
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസംയോജനം വി. സാജൻ
സ്റ്റുഡിയോ ഡ്രീംസ് ഓൺ വീൽസ്
വിതരണം പ്ലാസ ഗ്രൂപ് ഓഫ് റിലീസ്
റിലീസിങ് തീയതി ഏപ്രിൽ 15, 2011
രാജ്യം ഇന്ത്യ
ഭാഷ മലയാളം

നവാഗതനായ സോഹൻ സീനു ലാലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, നദിയ മൊയ്തു, തപസി പണ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മലയാളചിത്രമാണ് ഡബിൾസ്. ധാരാളം നർമ്മ മുഹൂർത്തങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ഡബിൾസ്. മമ്മൂട്ടിയുടെ സഹോദരിയായി നദിയ മൊയ്തു അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2011 ഏപ്രിൽ 15-ന് പ്ലാസ ഗ്രൂപ് ഓഫ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

ഗിരിയും ഗൗരിയും ഇരട്ടകളാണ്. ഒരു വാഹനാപകടത്തിൽ എല്ലവരും നഷ്ടപ്പെട്ട ഗിരിയും ഗൗരിയും പരസ്പരം ജീവനു തുല്യം സ്നേഹിച്ചു വളർന്നു. ഇവരുടെ സ്നേഹബന്ധത്തിനു ഒരു തടസ്സവും വരാതിരിക്കാൻ മൂന്നാമതൊരാൾ ഇവരുടെ ജീവിതത്തിലേക്കു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. പക്ഷേ വിധിവശാൽ ഒരാൾ വരുന്നു. പതിവുപോലെ വാഹനാപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നതിനിടയിൽ സൈറ ബാനു എന്ന പെൺകുട്ടിയുടെ സംരക്ഷണം ഗിരിയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അതോടെ ഗിരി-ഗൗരി ബന്ധത്തിന് വിള്ളൽ വീഴുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാളത്തിൽ പ്രതീക്ഷിച്ച സാമ്പത്തികവിജയം നേടാതെ പോയ ചിത്രം,തമിഴിൽ മൊഴിമാറ്റിയെത്തുക വഴി വന്വിജയമാണു നേടിയത്‌.മമ്മൂട്ടി,തപ്സി,നദിയ മൊയ്തു എന്നിവർക്കു തമിഴിലുള്ള താരസ്വീകാര്യതയും ചിത്രത്തിന്റെ തമിഴ്‌ വിജയത്തിനു ഹേതുവായി.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

{{navbox | name = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | title = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | bodyclass = hlist |state=collapsed | group1 = മലയാളം | list1 = {{Navbox|child| groupwidth = 8.0em | group1 = 1971 - 1982 | list1 =

| group2 = 1983 | list2 =

| group3 = 1984 | list3 =

| group4 = 1985 | list4 =

| group5 = 1986 | list5 =

| group6 = 1987 - 1990 | list6 =

| group7 = 1991 - 2000 | list7 =

| group8 = 2001 - 2010 | list8 =

| group9 = 2011 - | list9 =

}}

| group2 = മറ്റു ഭാഷകൾ

| list2 =

}}

"https://ml.wikipedia.org/w/index.php?title=ഡബിൾസ്&oldid=2330451" എന്ന താളിൽനിന്നു ശേഖരിച്ചത്