റോമ
റോമ | |
---|---|
![]() | |
ജനനം | റോമ അസ്രാണി ഓഗസ്റ്റ് 25, 1984 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2005-ഇതുവരെ |
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് റോമ എന്നറിയപ്പെടുന്ന റോമ അസ്രാണി (ജനനം: ഓഗസ്റ്റ് 25, 1984). ആദ്യം ഒരു മോഡലായിരുന്ന റോമ പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ നോട്ട്ബുക്ക് എന്ന ചിത്രത്തിലാണ്. മലയാളത്തിനുപുറമേ തമിഴ്, കന്നട എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്.
കുടുംബം[തിരുത്തുക]
റോമയുടെ മാതാപിതാക്കൾ ഡെൽഹിയിൽ നിന്നുള്ളവരാണ് . പക്ഷേ ഇവർ ചെന്നൈയിൽ സ്ഥിര താമസമാണ്.[1] പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.
അഭിനയജീവിതം[തിരുത്തുക]
റോമ ചലച്ചിത്ര അഭിനയം തുടങ്ങിയത് മലയാളചലച്ചിത്രമായ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വളരെ വിജയമായ ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് റോമക്ക് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാർഡ്, ഏഷ്യാനെറ്റ് മികച്ച പുതുമുഖ നടി , അമൃത ടി.വി മികച്ച പുതുമുഖ നടി , കലാകേരളം മികച്ച പുതുമുഖ നടി അവാർഡ് എന്നിവ ലഭിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ ജൂലൈ 4 ഒരു പരാജയമായിരുന്നു. പക്ഷെ ഇതിലെ റോമയുടെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ കളഴ്സ് ആണ്.
2005 ൽ തെലുഗു സിനിമയായ മി. ഏറബാബു എന്ന ചിത്രത്തിൽ അഭിനയിച്ചു . 2006 ൽ ഒരു തമിഴ് ചിത്രം, 2007 ൽ ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു.
വിവാദം[തിരുത്തുക]
കേരളത്തിലെ വിവാദമായ ടോട്ടൽ ഫോർ യു സാമ്പത്തികതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം, പണം എന്നിവ നൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം.[2]
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
വർഷം | ചിത്രം | ഭാഷ | ജോഡി | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|---|
2005 | മിസ്റ്റർ ഏറബാബു | തെലുങ്ക് | ശിവജി | കിഷോർ | ആദ്യ ചിത്രം |
2006 | കാതലെ എൻ കാതലെ | തമിഴ് | നവീൻ | പി.സി. ശേഖർ | |
2006 | നോട്ട്ബുക്ക് | മലയാളം | പാർവ്വതി മേനോൻ, മറിയ | റോഷൻ ആൻഡ്രൂസ് | മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം |
2007 | ജൂലൈ 4 | മലയാളം | ദിലീപ് | ജോഷി | |
2007 | ചോകലേറ്റ് | മലയാളം | പൃഥ്വിരാജ്, ജയസൂര്യ, സംവൃത സുനിൽ | ഷാഫി | |
2008 | ഷേക്സ്പിയർ എം.എ, മലയാളം | മലയാളം | ജയസൂര്യ | ഷാജി- ഷൈജു | |
2008 | അരമനെ | കന്നഡ | ഗണേഷ് | നാഗശേഖർ | |
2008 | മിന്നാമിന്നിക്കൂട്ടം | മലയാളം | നരേൻ, മീര ജാസ്മിൻ, ഇന്ദ്രജിത്ത്, ജയസൂര്യ | കമൽ | |
2008 | ലോലിപോപ്പ് | മലയാളം | കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, ഭാവന | ഷാഫി |
അവലംബം[തിരുത്തുക]
- ↑ "A promising debut". The Hindu. 2007-01-19. ശേഖരിച്ചത് 2007-12-17.
- ↑ "Financial fraud case: actor, director grilled".