ചാപ്പാ കുരിശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാപ്പാ കുരിശ്
Theatrical Poster
സംവിധാനം സമീർ താഹിർ
നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ
രചന സമീർ താഹിർ
ഉണ്ണി. ആർ
അഭിനേതാക്കൾ വിനീത് ശ്രീനിവാസൻ
ഫഹദ് ഫാസിൽ
റോമ
രമ്യ നമ്പീശൻ
സംഗീതം റെക്സ് വിജയൻ
ഛായാഗ്രഹണം ജോമോൻ ടി. ജോൺ
സ്റ്റുഡിയോ മാജിക് ഫ്രെയിംസ്
വിതരണം സെൻട്രൽ പിക്ചേർസ്
റിലീസിങ് തീയതി ജൂലൈ 15, 2011
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2011 ജൂലൈ 15-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാപ്പാ കുരിശ്. സമീർ താഹിർ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ, റോമ, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ബിഗ് ബി, ഡാഡി കൂൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സമീർ താഹിറിന്റെ ആദ്യ സംവിധാനസംരം‌ഭമാണ് ഈ ചിത്രം. കാനൻ 7 ഡി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചാണ് ഒരു ഗാനരംഗമൊഴികെയുള്ള ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്[1]. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു[2].

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2011 ജൂലൈ 21, പേജ് 4
  2. Indian Panorama selection for IFFI’11
"https://ml.wikipedia.org/w/index.php?title=ചാപ്പാ_കുരിശ്&oldid=2798968" എന്ന താളിൽനിന്നു ശേഖരിച്ചത്