സമീർ താഹിർ
ദൃശ്യരൂപം
മലയാളചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സമീർ താഹിർ. കൊച്ചിയിൽ ജനിച്ച സമീർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി[1]. വിവാഹ ഫോട്ടോകൾ എടുത്തു ഛായാഗ്രഹണം ആരംഭിച്ച സമീർ അമൽ നീരദിനൊപ്പം ഹിന്ദി ചലച്ചിത്രങ്ങളിൽ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചു[1]. 2007-ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സമീർ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്[1]. 2011-ൽ ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന ചിത്രം ഇദ്ദേഹം കഥയെഴുതി ആദ്യമായി സംവിധാനം ചെയ്തു[1].
ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- ബിഗ് ബി - 2007
- ഡാഡി കൂൾ - 2009
- നിദ്ര - 2012
- ഡയമണ്ട് നെക്ലെയ്സ് - 2012
- സെല്ലുലോയിഡ്
- ബാംഗ്ലൂർ ഡെയ്സ്
സംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- ചാപ്പാ കുരിശ് - 2011
- നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - 2013
- കലി - 2016