Jump to content

ബിഗ് ബി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ് ബി
പോസ്റ്റർ
സംവിധാനംഅമൽ നീരദ്
നിർമ്മാണംഷാഹുൽ ഹമീദ് മരിക്കാർ
ആന്റോ ജോസഫ്
രചന
അഭിനേതാക്കൾമമ്മൂട്ടി
മനോജ് കെ. ജയൻ
നഫീസ അലി
ബാല
സുമിത് നവൽ
സംഗീതം
ഛായാഗ്രഹണംസമീർ താഹിർ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോമരയ്ക്കാർ ഫിലിംസ്
വിതരണംമരയ്ക്കാർ ഫിലിംസ്
റിലീസിങ് തീയതി2007 ഏപ്രിൽ 13
രാജ്യംഇന്ത്യ
ഭാഷമലയാളം

അമൽ നീരദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ബിഗ്‌ ബി. 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്‌. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്]

ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു.

ഇതിവൃത്തം

[തിരുത്തുക]

കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന്‌ അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ(നഫീസ അലി) കൊലപാതകത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. മേരി ടീച്ചർ ദത്തെടുത്ത്‌ വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാൽ(മമ്മൂട്ടി) ആണ്‌ മൂത്ത മകൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടർന്ന്‌ ബിലാലും മേരി ടീച്ചറും തമ്മിൽ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ്‌ കെ. ജയൻ) ആണ്‌ മേരി ടീച്ചറെ സംരക്ഷിക്കുന്നത്‌. എഡ്ഡിക്ക്‌ ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്‌. റസ്റ്റോറൻറ് നടത്തിയാണ്‌ എഡ്ഡി ഉപജീവനത്തിന്‌ വഴി തേടുന്നത്‌. മൂന്നാമത്തിയാൾ മുരുഗൻ(ബാല)സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട്‌ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ(സുമിത്‌ നവൽ) ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്‌. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌.

അഭിനയിച്ചവർ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ജോഫി തരകൻ, സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

ഗാനങ്ങൾ
  1. ഓ ജനുവരി – സയനോര ഫിലിപ്പ്
  2. ഒരു വാക്കും – അൽഫോൻസ് ജോസഫ്, മൃദുല
  3. ഹിപ് ഹോപ് – ഷെൽട്ടൺ പിനേരോ, ഷിർദ്ദിൻ തോമസ് (ഗാനരചന: സന്തോഷ് വർമ്മ)
  4. മുത്തുമഴ – വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന
  5. വിട പറയുകയാണോ – ശ്രേയ ഘോഷാൽ (ഗാനരചന: സന്തോഷ് വർമ്മ)
  6. ഒരു വാക്കും – അൽഫോൻസ് ജോസഫ്
  7. തീം സോങ്ങ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സമീർ താഹിർ
ചിത്രസം‌യോജനം അജിത് കുമാർ
കല ജോസഫ് നെല്ലിക്കൽ
ചമയം സലീം കടയ്ക്കൽ, ജോർജ്ജ്
വസ്ത്രാലങ്കാരം റസാഖ് തിരൂർ
നൃത്തം ദിനേശ്, പ്രസന്ന
സംഘട്ടനം അനൽ അരശ്
നിശ്ചല ഛായാഗ്രഹണം ഷാനി
നിർമ്മാണ നിയന്ത്രണം ഡിക്സൺ പൊഡുഡാസ്
ലെയ്‌സൻ അഗസ്റ്റിൻ
ശബ്ദലേഖനം വിനോദ് രവി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ബിഗ് ബി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ബിഗ്_ബി_(ചലച്ചിത്രം)&oldid=3988677" എന്ന താളിൽനിന്ന് ശേഖരിച്ചത്