5 സുന്ദരികൾ
5 സുന്ദരികൾ | |
---|---|
സംവിധാനം | അമൽ നീരദ് ആഷിഖ് അബു അൻവർ റഷീദ് സമീർ താഹിർ ഷൈജു ഖാലിദ് |
അഭിനേതാക്കൾ | ജയസൂര്യ ദുൽഖർ സൽമാൻ നിവിൻ പോളി ഫഹദ് ഫാസിൽ കാവ്യാ മാധവൻ |
സംഗീതം | ഗോപി സുന്ദർ ബിജിബാൽ പ്രശാന്ത് പിള്ള യകസാൻ ഗാരി പെറൈറ |
ഛായാഗ്രഹണം | അമൽ നീരദ് ഷൈജു ഖാലിദ് രാജീവ് രവി രണദിവെ ആൽബി |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | അമൽ നീരദ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഞ്ച് ഉപചലച്ചിത്രങ്ങളായി,[1] 2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് 5 സുന്ദരികൾ. അഞ്ച് സംവിധായകർ ചേർന്നൊരുക്കുന്ന ഈ ചിത്രം അഞ്ചു സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി)[2] കഥ പറയുന്നു. അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകർ.[3] ജയസൂര്യ, ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, കാവ്യാ മാധവൻ എന്നിവർ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നീ ഉപചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എത്തുന്നു.[4] ഇന്ത്യൻ ചലച്ചിത്രത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിലെ സംവിധായകരിലൊരാളായ അമൽ നീരദാണ്.
ഉപചലച്ചിത്രങ്ങൾ
[തിരുത്തുക]സേതുലക്ഷ്മി
[തിരുത്തുക]ബാലതാരങ്ങളായ അനികയും ചേതനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സേതുലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകൻ കൂടിയായ ഷൈജു ഖാലിദാണ്. ഛായാഗ്രഹണം ആൽബി നിർവഹിച്ചിരിക്കുന്നു. എം. മുകുന്ദന്റെ ഫോട്ടോ എന്ന കഥയെ അടിസ്ഥാനമാക്കി ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും മുനീർ അലിയും ചേർന്നാണ്. എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു.
കഥാതന്തു
[തിരുത്തുക]സ്കൂൾ വിദ്യാർത്ഥിനിയായ സേതുലക്ഷ്മിക്ക് (അനിക) പുതുതായി വിവാഹിതരായ വധൂവരന്മാരുടെ ചിത്രങ്ങൾ പത്രങ്ങളിൽ നിന്ന് ശേഖരിക്കുകയും അവ ഒരു നോട്ടുബുക്കിൽ ശേഖരിക്കുകയും ചെയ്യുന്ന ഒരു ഹോബിയുണ്ട്. ഇതറിയുന്ന അവളുടെ കൂട്ടുകാരൻ (ചേതൻ) അവളെ സഹായിക്കാൻ തീരുമാനിക്കുന്നു. പിന്നീട് അവർ ഫോട്ടോയെടുക്കാൻ വേണ്ടി ഒരു സ്റ്റുഡിയോവിൽ പോകുന്നു. ഇതവരുടെ ജീവിതം മാറ്റിമറിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ബേബി അനിക - സേതുലക്ഷ്മി
- മാസ്റ്റർ ചേതൻ
- ഗുരു സോമസുന്ദരം - ഫോട്ടോഗ്രാഫർ
ഇഷ
[തിരുത്തുക]സമീർ താഹിർ സംവിധാനം ചെയ്ത് ഇഷ ഷെർവാണി, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഇഷ. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്.
കഥാതന്തു
[തിരുത്തുക]തീർത്തും അപരിചിതരായ ഇഷയും (ഇഷ ഷെർവാണി) ജിനുവും (നിവിൻ പോളി) സമാന കാരണങ്ങളാൽ ഒരു വൈകുന്നേരം ന്യൂ യോർക്കിലെ ഒരു വീട്ടിൽ എത്തുന്നു. അവർ തുടർന്ന് സംഭാഷണത്തിലേർപ്പെടുകയും തുടർന്ന് സംഭവിക്കുന്ന സംഭവ പരമ്പരകളുമാണ് ഇഷയുടെ കഥാസാരം.
അഭിനേതാക്കൾ
[തിരുത്തുക]- ഇഷ ഷെർവാണി - ഇഷ
- നിവിൻ പോളി - ജിനു
ഗൗരി
[തിരുത്തുക]അമൽ നീരദിന്റെ കഥക്ക് അഭിലാഷ് കുമാർ തിരക്കഥ തയ്യാറാക്കി ആഷിഖ് അബു സംവിധാനം ചെയ്തിരിക്കുന്ന ഉപചിത്രമാണ് ഗൗരി. പ്രശസ്ത പിന്നണിഗായിക റിമി ടോമി ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ കാവ്യ മാധവൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹകൻ സംവിധായകൻ കൂടിയായ രാജീവ് രവിയാണ്.
കഥാതന്തു
[തിരുത്തുക]ഗൗരി മലയോര മേഖലയിൽ താമസിക്കുന്ന വിവാഹിതരായ ഭാര്യയുടേയും ഭർത്താവിന്റേയും പ്രണയ കഥ പറയുന്നു. രജിസ്റ്റർ വിവാഹത്തിനു ശേഷം ഗൗരിയും (കാവ്യ മാധവൻ) ജൊനാഥൻ ആന്റണിയും (ബിജു മേനോൻ) ഈ മേഖല താമസത്തിനായി തിരഞ്ഞെടുക്കുന്നു. ജൊനാഥന് മല കയറൽ ഹോബിയായിരുന്നു. അതേ സമയം ഗൗരി നർത്തകിയും നർത്തകാധ്യാപികയും കൂടിയാണ്. അവരുടെ വിവാഹ വാർഷികത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കാവ്യ മാധവൻ - ഗൗരി
- ബിജു മേനോൻ - ജൊനാഥൻ ആന്റണി
- റിമി ടോമി
- ഷൈൻ ടോം ചാക്കോ
- ടിനി ടോം
- ജയസൂര്യ (അതിഥി താരം)
കുള്ളന്റെ ഭാര്യ
[തിരുത്തുക]ചൈനീസ് കഥാകാരൻ ഫെങ് ജികായിയുടെ കഥയെ അടിസ്ഥാനമാക്കിയ കുള്ളന്റെ ഭാര്യയുടെ സംവിധാനം അമൽ നീരദ് നിർവഹിച്ചിരിക്കുന്നു. തിരക്കഥ ആർ. ഉണ്ണിയും ഛായാഗ്രഹണം രണദിവെയും കൈകാര്യം ചെയ്തിരിക്കുന്നു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിയർ വിൻഡോ എന്ന ചലച്ചിത്രത്തിനെ അനുമസ്മരിപ്പിക്കുന്ന രീതിയിലാണ് കുള്ളന്റെ ഭാര്യയുടെ ആഖ്യാനശൈലി.
ആമി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Liza George (2013-02-06). "A bit of luck and destiny". The Hindu. Retrieved 2013-04-12.
- ↑ "Biju Menon and Kavya Madhavan in Aashiq Abu's next". The Times of India. Indiatimes.com. 2013-01-18. Archived from the original on 2013-05-21. Retrieved 2013-04-12.
- ↑ "Anchu Sundharikal: An anthology of love stories". IBN Live. Archived from the original on 2012-09-06. Retrieved 2013-04-12.
- ↑ "The spotlight is on women in Mollywood". The Times of India. Indiatimes.com. 2013-03-08. Archived from the original on 2013-03-12. Retrieved 2013-04-12.
പുറംകണ്ണികൾ
[തിരുത്തുക]- 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സമീർ താഹിർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- അൻവർ റഷീദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- അമൽ നീരദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ആഷിഖ് അബു സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ചലച്ചിത്ര സമാഹാരങ്ങൾ
- ഗോപീസുന്ദർ ഈണമിട്ട ഗാനങ്ങൾ
- അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- വിവേക് ഹർഷൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ശ്യാം പുഷ്കരൻ തിരക്കഥയെഴുതിയ മലയാളചലച്ചിത്രങ്ങൾ