Jump to content

നഫീസ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഫീസ അലി
സൗന്ദര്യമത്സര ജേതാവ്
ജനനം (1957-01-18) ജനുവരി 18, 1957  (67 വയസ്സ്)
ജന്മനാട്Mumbai, India
ഉയരം168 cm (5 ft 6 in)
ഭാരം64 kg
തലമുടിയുടെ നിറംബ്രൌൺ
കണ്ണിന്റെ നിറംlight
അംഗീകാരങ്ങൾമിസ്സ്. ഇന്ത്യ 1976

ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് നഫീസ അലി. പ്രസിദ്ധ ഫോട്ടോഗ്രാഫർ അഹ്‌മദ് അലിയുടെ മകളാണ് നഫീസ. 1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ മിസ് ഇൻർനാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി.

ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് നഫീസ അലി മലയാളി പ്രേക്ഷകർക്ക് പ്രിയ താരമായത്.ചിത്രത്തിൽ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്.ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്

ചലച്ചിത്രരംഗം

[തിരുത്തുക]

1979-ൽ ശ്യാം ബനഗൽ സംവിധാനം ചെയ്ത ജുനൂൻ എന്ന ഹിന്ദി ചിത്രത്തിൽ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം കൊൽക്കത്ത ജിംഘാനയിൽ ജോക്കിയായും പ്രവർത്തിച്ചു. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ(1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജർ സാബ്(1998) എന്നിവയാണ് തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങൾ. 2007ൽ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. എന്ന മലയാളചിത്രത്തിലും നഫീസ അഭിനയിച്ചു.[1]

സാമൂഹിക രാഷ്ട്രീയരംഗം

[തിരുത്തുക]

എയ്ഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് നഫീസ. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 2005 സെപ്റ്റംബറിൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സണായി നിയമിതയായി.

കുടുംബം

[തിരുത്തുക]

അർജുന അവാർഡ് ജേതാവായ പോളോ താരം രവീന്ദർസിംഗ് സോധിയാണ് ഭർത്താവ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-22. Retrieved 2008-11-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നഫീസ_അലി&oldid=3635004" എന്ന താളിൽനിന്ന് ശേഖരിച്ചത്