ഉണ്ണി ആർ.
Jump to navigation
Jump to search
ഉണ്ണി ആർ. | |
---|---|
![]() | |
ജനനം | 9 ഓഗസ്റ്റ് 1971 |
Occupation | short story writer, screenplay writer |
Language | Malayalam |
Nationality | Indian |
Spouse | Anu Chandran |
ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്.
ജീവിതരേഖ[തിരുത്തുക]
1971-ൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. തിരുവനന്തപുരത്ത് പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണമായും സാഹിത്യത്തിലും സിനിമ തിരക്കഥാ രചനയിലും സജീവം. ഭാര്യ അനു ചന്ദ്രൻ മകൾ സരസ്വതി [1]
എഴുത്തുകൾ[തിരുത്തുക]
ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]
- ഒഴിവുദിവസത്തെ കളി
- കാളിനാടകം
- കോട്ടയം-17
- ഒരു ഭയങ്കര കാമുകൻ
- കഥ
- വാങ്ക്
തിരക്കഥകൾ[തിരുത്തുക]
- ബിഗ് ബി (സംഭാഷണം)
- ബ്രിഡ്ജ് (കേരള കഫേ എന്ന ചിത്രത്തിലെ ഒരു കഥ]])
- അൻവർ (സംഭാഷണം)
- ചാപ്പാ കുരിശ് (സമീർ താഹിറിനൊടൊപ്പം)
- ബാച്ച്ലർ പാർട്ടി (സന്തോഷ് എച്ചിക്കാനത്തോടൊപ്പം)
- മുന്നറിയിപ്പ്
- കുള്ളന്റെ ഭാര്യ(5 സുന്ദരികൾ എന്ന ചിത്രത്തിലെ ഒരു കഥ]])
- ചാർലി
- ലീല
പുരസ്ക്കാരങ്ങൾ[തിരുത്തുക]
- 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മാർട്ടിൻ പ്രക്കാട്ടുമായി പങ്കിട്ടു ലഭിച്ചു. - ചാർലി[2]
- തോമസ് മുണ്ടശ്ശേരി പുരസ്ക്കാരം
- ഇ.പി. സുഷമ എൻഡോവ്മെന്റ് പുരസ്ക്കാരം[1]
- കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്ക്കാരം
- ടി.പി.കിഷോർ പുരസ്ക്കാരം
- വി.പി. ശിവകുമാർ സ്മാരക കേളി പുരസ്ക്കാരം
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - വാങ്ക് - 2020[3]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "ഉണ്ണി. ആർ". മൂലതാളിൽ നിന്നും 2012-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-26.
- ↑ "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1. Check date values in:
|accessdate=
and|archivedate=
(help) - ↑ "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്കാരം". മൂലതാളിൽ നിന്നും 17 ഓഗസ്റ്റ് 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഓഗസ്റ്റ് 2021.